Kerala

പകുതി വില തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായിഗ്രാമം ഗ്ലോബൽ ഡയറക്ടർ കെ എൻ ആനന്ദകുമാറെന്ന് മൊഴി? അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അനന്തു കൃഷ്‌ണൻ റിമാൻഡിൽ; കോടികളുടെ തട്ടിപ്പിന് പിന്നിലെ ഉന്നതരുടെ വിവരങ്ങൾ പൊലീസിന്

എറണാകുളം: പകുതിവില തട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരൻ സായിഗ്രാമം ഗ്ലോബൽ ഡയറക്ടർ കെ എൻ ആനന്ദകുമാർ ആണെന്ന് ഇപ്പോൾ കസ്റ്റഡിയിലുള്ള അനന്തു കൃഷ്‌ണൻ പൊലീസിന് മൊഴി നൽകിയതായി സൂചന. സന്നദ്ധ സംഘടനകളുടെ കൂട്ടായ്‌മയുടെ ചെയർമാൻ ആനന്ദകുമാർ ആണെന്ന് പുറത്തിറങ്ങിയ അനന്തു മാദ്ധ്യമങ്ങളോട് പറയുകയും ചെയ്‌തു. പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത കേസിലും ആനന്ദകുമാർ ഒന്നാം പ്രതിയാണ്.

തിരുവനന്തപുരം ആസഥാനമായി പ്രവർത്തിക്കുന്ന ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് കെ എൻ ആനന്ദകുമാർ. ഈ സ്ഥാപനത്തിൻ കീഴിലുള്ള 100 കോടി രൂപയുടെ പദ്ധതിയാണ് തോന്നയ്ക്കലിലെ സായിഗ്രാമം. സത്യ സായി ബാബയുടെ അനുവാദത്തോടെ 1996 ൽ ആരംഭിച്ച സ്ഥാപനം എന്ന് ട്രസ്റ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും സത്യസായി ബാബ ആശ്രമവുമായി ബന്ധമില്ലെന്ന് പ്രശാന്തി നിലയം അറിയിച്ചു.

അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇപ്പോൾ കസ്റ്റഡിയിലുള്ള അനന്തുവിനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്‌തു. നിർണ്ണായക വിവരങ്ങൾ അനന്തു കൃഷ്‌ണനിൽ നിന്ന് പൊലീസിന് ലഭിച്ചതായാണ് സൂചന. രാഷ്ട്രീയക്കാരായ ഉന്നതർ ഉൾപ്പെട്ട കേസ് ആയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കോടതിയെ അറിയിച്ചു. കോടതി അത് പരിഗണിക്കുകയും ചെയ്‌തു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി.

അതേസമയം അനന്തു കൃഷ്ണനിൽ നിന്ന് പണംവാങ്ങിയെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടൻ രംഗത്തുവന്നു. മാത്യുവും എ എൻ രാധാകൃഷ്‌ണനും പണം വാങ്ങിയിട്ടില്ലെന്ന് അനന്തുവും മാദ്ധ്യമങ്ങളോട് പറഞ്ഞു. പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തുടനീളം 34000 പേർ തട്ടിപ്പിനിരയായതായാണ് കണക്ക്. കേസ് ഉടൻ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.

Kumar Samyogee

Recent Posts

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

19 minutes ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

27 minutes ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

1 hour ago

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

2 hours ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

2 hours ago

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപ കേസ് ! ഉപാധികളോടെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…

2 hours ago