Kerala

ചരിത്രത്തില്‍ ഇടം നേടി സാജന്‍ പിള്ള‍യുടെ മക്‌ലാരന്‍‍: നാസ്ഡാക്കിൽ 1500 കോടിയുടെ ഐപിഒയുമായി മലയാളി

തിരുവനന്തപുരം: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നഇന്ത്യന്‍ നിക്ഷേപകന്‍ സാജന്‍ പിള്ളയുടെ സംരംഭമായ മക് ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍ നാസ് ഡാക് വിപണിയില്‍ 1500 കോടി രൂപയുടെ ആദ്യ ഓഹരി വില്പന നടത്തി. നാസ്ഡാക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു മലയാളി നിക്ഷേപകന്റെ സ്പാക് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഇത് നാസ്ഡാകിൽ രണ്ടാമത്തെ ഇന്ത്യൻ സ്പാക് ലിസ്റ്റിംഗ് കൂടിയാണ്.

കമ്പനികൾ തമ്മിൽ ലയിപ്പിക്കലും ആസ്തികൾ ഏറ്റെടുക്കലും ഓഹരി വാങ്ങലും മറ്റും ലക്ഷ്യമിടുന്ന കമ്പനിയാണിത്. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ബാങ്കിംഗ്, ഇന്‍ഷുറന്‍സ് ടെക്‌നോളജി കേന്ദ്രീകരിച്ചുള്ള ആദ്യത്തെ സ്പാക് കൂടിയാണിത്. കേരളത്തിലെ പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചയാളാണ് സാജന്‍ പിള്ള.

അതേസമയം മെര്‍ജറുകള്‍, കാപിറ്റല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, അസറ്റ് ഏറ്റെടുക്കൽ, സ്റ്റോക്ക് വാങ്ങൽ, അല്ലെങ്കിൽ സമാനമായ ബിസിനസ് കോമ്പിനേഷൻ എന്നിവ ലക്ഷ്യമാക്കിയുള്ള ഒരു ‘ബ്ലാങ്ക് ചെക്ക് കമ്പനി’ ആണ് മക് ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷന്‍. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മേഖലയിലെ ആഗോള മുനിരക്കാരില്‍ ഒരാളായ സാജന്‍ പിള്ളയുടെ നിക്ഷേപ സംരംഭമായ മക് ലാരന്‍ സ്ട്രാറ്റെജിക് വെഞ്ച്വേഴ്‌സ് ഇതിനകം തന്നെ ഇന്ത്യയില്‍ നിര്‍ണ്ണായകമായ പല നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും നടത്തിയിട്ടുണ്ട്.

നവംബര്‍ 3ന് ‘എംഎല്‍എഐയു’ എന്ന ടിക്കര്‍ ചിഹ്നത്തിന് കീഴില്‍ വ്യാപാരം ആരംഭിച്ച ഈ ഐപിഒയ്ക്ക് കിട്ടിയ ആവേശകരമായ വിപണി പ്രതികരണം ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്/ മെഷീന്‍ ലേര്‍ണിംഗ് അധിഷ്ഠിത സാങ്കേതിക സേവനം നല്‍കുന്ന ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പുകളെയും വളര്‍ച്ചാ ദിശയില്‍ ഉള്ള കമ്പനികളെയും ഏറ്റെടുക്കുന്നതിന് പിന്‍ബലമാകും. ബഹുരാഷ്ട്ര ഐടി കമ്പനിയായ യുഎസ്ടി -യുടെ സിഇഒ ആയി രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിച്ച സാജന്‍ പിള്ളയുടെ ഈ ഉദ്യമവും പ്രാഥമികമായി ഫിൻടെക് വിഭാഗത്തിൽ വരുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാകും.

‘ഇന്ത്യയില്‍ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഫിന്‍ടെക് വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സും മെഷീന്‍ ലേര്‍ണിഗും അധിഷ്ഠിതമായ നൂതന ആശയങ്ങളുമായ് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉദയം ചെയ്തിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ കമ്പനികള്‍ക്ക് ആഗോള വിപണിയിലേക്ക് എളുപ്പത്തില്‍ ചുവടു വയ്ക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

മക് ലാരന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും അന്തര്‍ദേശീയ തലത്തില്‍ ഐടി/സോഫ്റ്റ്‌വെയര്‍ മേഖലയിലെ സ്ഥാപനങ്ങളെ നയിക്കുന്നതിൽ പ്രവര്‍ത്തിപരിചയം ഉള്ള മലയാളികളാണ്. ആദ്യമായി മലയാളികള്‍ അണിനിരക്കുന്ന ഒരു സംരംഭം നാസ്ഡാകില്‍ ലിസ്റ്റ് ചെയ്യാന്‍ ആയതില്‍ അഭിമാനമുണ്ട്. അതിന്‍റെ പ്രയോജനങ്ങള്‍ ഇന്ത്യയിലുള്ള യുവ സംരംഭകരിലേക്ക് കൂടി എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം” മക് ലാരന്‍റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സാജൻ പിള്ള പറഞ്ഞു.

admin

Recent Posts

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

25 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു!49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…

26 mins ago

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

1 hour ago