Kerala

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ ആവശ്യപ്രകാരമായിരുന്നു മോട്ടോർ വാഹന വകുപ്പ് ബസ് പരിശോധിച്ചത്.കണ്ടെത്തലുകളുമായി ബന്ധപ്പെട്ട പരിശോധന റിപ്പോർട്ട് ഉടൻ തന്നെ അധികൃതർ പോലീസിന് കൈമാറും. രണ്ട് മാസമായി ബസിന്റെ വേ​ഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. ബസിലെ ജിപിഎസ് പ്രവർത്തനരഹിതമായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം തർക്കവുമായി ബന്ധപ്പെട്ട് മേയ് 21-ന് മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. സംഭവത്തിൽ മൂന്ന് കേസുകളാണ് നിലവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്യയും യദുവും ഒരു അഭിഭാഷകനും കൊടുത്ത പരാതികളിലാണ് കേസെടുത്തിട്ടുള്ളത്.

Anandhu Ajitha

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

7 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

8 hours ago