സജ്ജൻ കുമാർ
1984 ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വന്നിരുന്ന മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ മരിച്ചു . 80 വയസ്സായിരുന്നു. ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തിഹാർ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുകയായിരുന്ന സജ്ജൻ കുമാറിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1984 ലെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ ദില്ലി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടായ സിഖ് വിരുദ്ധ കലാപത്തിനിടെ അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ഡിസംബറിൽ ദില്ലി ഹൈക്കോടതി സജ്ജൻ കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിചാരണക്കോടതി നേരത്തെ വെറുതെവിട്ടിരുന്നെങ്കിലും ഹൈക്കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. ഔട്ടർ ദില്ലി മണ്ഡലത്തിൽ നിന്നുള്ള മൂന്ന് തവണ ലോക്സഭാംഗമായിരുന്ന സജ്ജൻ കുമാർ കോടതി വിധിയെത്തുടർന്ന് കോൺഗ്രസ് അംഗത്വം രാജിവെച്ചിരുന്നു.
കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും സജ്ജൻ കുമാറിനെതിരെ കോടതികൾ വിധികൾ പുറപ്പെടുവിച്ചിരുന്നു. 2025 ഫെബ്രുവരിയിൽ സരസ്വതി വിഹാർ കേസിലും റൗസ് അവന്യൂ കോടതി അയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…