ബബിത ഫൊഗട്ട്
ദില്ലി : ലോക്സഭാംഗവും ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ള സാക്ഷി മാലിക്കിനെതിരേ ഗുരുതര അരോപണങ്ങളുമായി ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫൊഗട്ട് രംഗത്ത് വന്നു. കോൺഗ്രസിന്റെ കളിപ്പാവയാണ് സാക്ഷി മാലിക് എന്ന് ട്വിറ്ററിൽ കൂടി പുറത്തിറക്കിയ പ്രസ്താവനയിൽ ബബിത ആരോപിച്ചു.
ജനുവരില്‍ ദില്ലിയിലെ ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നതിനുള്ള അനുമതി പത്രവും വീഡിയോയിലൂടെ സാക്ഷി മാലിക് പുറത്തുവിട്ടിരുന്നു. ബിജെപി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗാട്ടുമാണ് സമരത്തിനായി പോലീസില്‍ നിന്ന് അനുമതി എടുത്തതെന്നായിരുന്നു സാക്ഷി മാലിക്ക് വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നത്. പിന്നാലെയാണ് സാക്ഷി മാലിക്കിന്റേയും സത്യവര്‍ത് കാഡിയയന്റെയും വാദം അപ്പാടെ തള്ളിക്കൊണ്ട് ബബിത രംഗത്തെത്തിയത്. സാക്ഷി മാലിക്കും സത്യവർതും കാണിച്ച അനുമതി പത്രത്തിലുള്ളത് തന്റെ ഒപ്പല്ലെന്നും അനുമതിക്ക് വേണ്ടി യാതൊന്നും തന്നെ ചെയ്തിട്ടില്ലെന്നും ബബിത ട്വീറ്റിൽ വ്യക്തമാക്കി.
‘സത്യം എന്തായാലും പുറത്തുവരും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും വിശ്വാസമുണ്ട് എന്നായിരുന്നു ഞാൻ പറഞ്ഞത്. തുടക്കം മുതൽ തന്നെ പ്രതിഷേധത്തിന് ഞാൻ എതിരായിരുന്നു. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പോയി കാണാൻ വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. അവിടെ നിന്നാണ് പരിഹാരം ഉണ്ടാകുക’ – ബബിത ട്വീറ്റ് ചെയ്തു.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…