Kerala

കെഎസ്ആർടിസി ശമ്പള വിതരണം; ജീവനക്കാർക്ക് താത്കാലിക ആശ്വാസം, ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും, ഒപ്പം 2,750 രൂപ ഓണം അലവൻസും, തീരുമാനം തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്‌മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിൽ

തിരുവനന്തപുരം: സർക്കാർ എന്നും അവഗണന കാട്ടുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് താത്കാലിക ആശ്വാസം. ഒടുവിൽ ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകാമെന്ന് തീരുമാനമായി. തൊഴിലാളികൾ സമരത്തിലേക്ക് പോകുമെന്ന നടപടി സ്വീകരിച്ചപ്പോഴാണ് സർക്കാർ ശമ്പളം നൽകുമെന്ന തീരുമാനം എടുത്തത്. ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളവും 2750 രൂപ ഓണം അലവൻസും ഇന്ന് വിതരണം ചെയ്യുമെന്നാണ് വിവരം. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്‌മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും.

തീരുമാനത്തെ തുടർന്ന് 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചിട്ടുണ്ട്. താൽക്കാലിക ജീവനക്കാർ, സ്വിഫ്റ്റ് ജീവനക്കാർ എന്നിവർക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയൻ നേതാക്കൾ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്.

Anusha PV

Recent Posts

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

21 mins ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

29 mins ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

39 mins ago

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

1 hour ago

മേം ഹും മോദി കാ പരിവാർ !!

കോൺഗ്രസ് വാരിച്ചൊരിഞ്ഞ മുസ്ലിം സ്നേഹം അങ്ങ് ഏറ്റില്ല മക്കളെ... മോദിക്ക് പിന്തുണ അറിയിക്കുന്നത് ആരാണെന്ന് കണ്ടോ ?

1 hour ago