Celebrity

​’പുഷ്പ’യ്ക്ക് ശേഷം വീണ്ടും ഡാൻസ് നമ്പറുമായി സാമന്ത: ഇത്തവണ തെന്നിന്ത്യൻ സൂപ്പർ നായകനൊപ്പം

അല്ലു അര്‍ജ്ജുന്‍ നായകനായെത്തി തിയേറ്ററുകളെ ഒന്നാകെ ആവേശം കൊള്ളിച്ച ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രവുമായി മാറി. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.

മാത്രമല്ല ‘പുഷ്പ’ സിനിമയിലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായിരുന്നു ചിത്രത്തിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ ഐറ്റം ഡാൻസ്. സാമന്തയുടെ ആദ്യ ഐറ്റം ഡാൻസായിരുന്നു പുഷ്പയിലേത്. മികച്ച പ്രതികരണത്തോടൊപ്പം വിവാ​ദങ്ങൾക്കും ​ഗാനം വഴിവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഡാന്‍സ് നമ്പറുമായി സാമന്ത എത്തുന്നുവെന്നാണ് വിവരം.

ഇത്തവണ വിജയ് ദേവരകൊണ്ടയുടെ കൂടെയാണ് നടി ഐറ്റം ഡാന്‍സുമായി എത്തുന്നത്. വിജയ് ദേവരകൊണ്ട നായകനാകുന്ന ‘ലൈഗര്‍’ എന്ന ചിത്രത്തിൽ അനന്യ പാണ്ഡെയാണ് നായിക. ഓഗസ്റ്റ് 25ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സംവിധായകന്‍ പൂരി ജഗന്നാഥ് ചിത്രം ഒരുക്കുന്നത്. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ എന്നിവര്‍ക്ക് ഒപ്പം വിദേശ താരങ്ങളും വേഷമിടുന്നു.

അതേസമയം നേരത്തെ പുഷ്‌പയിലെ ‘ഊ ആണ്‍ടവാ’ എന്ന് തുടങ്ങുന്ന ഈ ഗാനം ആണുങ്ങളെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന രംഗത്ത് എത്തിയിരുന്നു. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതി. മലയാളത്തില്‍ രമ്യ നമ്പീശനാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നത്.

ചിത്രത്തിലെ ഐറ്റം സോങിന് മാത്രമായി സാമന്ത ഒന്നര കോടിയിലധികം രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളാണ് സാമന്ത കരാർ ഒപ്പിട്ടിട്ടുള്ളത്. ശാകുന്തളം, യശോദ, കാത്തുവാക്കുല രണ്ടു കാതൽ, അറേഞ്ച്മെന്റ് ഓഫ് ലവ് തുടങ്ങിയ സിനിനകളാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

14 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

18 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

18 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago