samantha-rehearsing-for-pushpa-song
അല്ലു അര്‍ജ്ജുന്‍ നായകനായെത്തി തിയേറ്ററുകളെ ഒന്നാകെ ആവേശം കൊള്ളിച്ച ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രവുമായി മാറി. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
മാത്രമല്ല ‘പുഷ്പ’ സിനിമയിലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാൻസ്. ഇപ്പോഴിതാ ‘ഊ അന്തവാ..’ എന്ന ഐറ്റം ഡാൻസ് പരിശീലനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സാമന്ത. നടിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഷെയർ ചെയ്തത്. കഠിനമായ നൃത്തച്ചുവടുകൾ അനായാസം ചെയ്യുന്ന സാമന്തയെയാണ് വീഡിയോയിൽ കാണാനാവുക. സാമന്തയുടെ ആദ്യ ഐറ്റം ഡാൻസായിരുന്നു പുഷ്പയിലേത്.
അതേസമയം സാമന്ത ആദ്യം ഗാനം നിരസിച്ചതായി പുഷ്പയുടെ സംവിധായകൻ സുകുമാർ ഒരു പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ” അത് ശരിയായ തിരഞ്ഞെടുപ്പായിരിക്കില്ല എന്നാണ് അവൾ ആദ്യം തന്നോട് പറഞ്ഞത്. തുടർന്ന് പാട്ട് എങ്ങനെ ഹിറ്റാകുമെന്ന് താൻ അവളോട് വിശദീകരിക്കുകയായിരുന്നു.
ഇത്തരം നമ്പറുകൾ പല മുൻനിര വനിതാ താരങ്ങൾക്കും പ്രശസ്തി നേടിക്കൊടുത്തിട്ടുണ്ട്. പൂജാ ഹെഗ്‌ഡെയുടെ കാര്യം എടുക്കുക, അവർ രംഗസ്ഥലത്ത് “ജിഗേലു റാണി” അവതരിപ്പിച്ചു, ഈ ഗാനം ഒരു വലിയ ചാർട്ട്ബസ്റ്ററായി മാറി. പുഷ്പയിലെ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിലുള്ള വിശ്വാസത്തിൽ വിശ്വസിച്ചാണ് സാമന്ത ഗാന രംഗത്ത് വന്നത്, ”അദ്ദേഹം പറഞ്ഞിരുന്നു.
നിലവിൽ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളാണ് സാമന്ത കരാർ ഒപ്പിട്ടിട്ടുള്ളത്. ശാകുന്തളം, യശോദ, കാത്തുവാക്കുല രണ്ടു കാതൽ, അറേഞ്ച്മെന്റ് ഓഫ് ലവ് തുടങ്ങിയ സിനിനകളാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…