India

കുത്തകയാകാൻ …! പുത്തൻ എയർ കണ്ടീഷണറുകളുമായി സാംസംഗ് ,വിപണി കീഴടക്കുമെന്ന് ഇന്ത്യ

ആധുനിക സവിശേഷതകൾ ഉള്ള പ്രീമിയം വിൻഡ് ഫ്രീ എയർ കണ്ടീഷണറുകളുമായി പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് എത്തുന്നു. 2023 ശ്രേണിയിൽ ഉൾപ്പെടുന്ന എയർ കണ്ടീഷണറുകളാണ് സാംസംഗ് പുറത്തിറക്കുന്നത്. ഇവ ശുദ്ധമായ വായു, ഊർജ്ജ കാര്യക്ഷമത, സൗകര്യം എന്നിവ ഉൾപ്പെടുത്തി ഡിസൈൻ ചെയ്ത എയർ കണ്ടീഷണറുകളാണ്.പുതിയ ശ്രേണി മനോഹരമായ ഡ്യുവൽ ടോൺ ഡിസൈനിലാണ് പുറത്തിറക്കുന്നത്. വെള്ള നിറമുള്ള പാനലിന് പുറമേ, റോസ് ഗ്രേ, എയർ മിന്റ് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലും വാങ്ങാൻ സാധിക്കും.

ഈ ശ്രേണിയിലെ തിരഞ്ഞെടുത്ത മോഡലുകളിൽ ഇൻ- ബിൽറ്റ് എയർ പ്യൂരിഫയർ, നൂതനമായ ഫിൽട്രേഷൻ സാങ്കേതികവിദ്യയുള്ള 4- ഇൻ-1 പിഎം 2.5 എയർ ഫിൽട്ടർ എന്നിവ നൽകിയിട്ടുണ്ട്. ഇവ മുറിയെ പരമാവധി അണുവിമുക്തമാക്കാൻ സഹായിക്കും. പുതിയ ശ്രേണിയിലുള്ള എയർ കണ്ടീഷണറുകളുടെ വില 35,599 രൂപ മുതലാണ് ആരംഭിക്കുന്നത്. മുൻനിര റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാർട്ട്, ആമസോൺ, സാംസംഗ് ഡോട്ട് കോം എന്നിവയിൽ നിന്നും വാങ്ങാൻ സാധിക്കും.

Anusha PV

Recent Posts

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

15 mins ago

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

2 hours ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

3 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

3 hours ago