പഴയങ്ങാടി: പോലീസിന്റെ പട്രോളിങ്ങ് വാഹനത്തിൽ ലോറി ഇടിപ്പിച്ച് മണൽ മാഫിയയുടെ ആക്രമണം.
പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ അടക്കം മൂന്നുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. എ.എസ്.ഐ ഗോപിനാഥൻ (50), പോലീസ് വാഹനത്തിന്റെ ഡ്രൈവർ ശരത് (36), ഹോം ഗാർഡ് ബാലകൃഷ്ണൻ (56) എന്നിവർക്കാണ് പരിക്കേറ്റത്. പോലീസ് വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ച നാലോടെയാണ് സംഭവം. പഴയങ്ങാടി ബസ് സ്റ്റാൻഡിനടുത്തുവെച്ചാണ് പോലീസ് വാഹനത്തിനു നേരെ ആക്രമണം നടന്നത്. പോലീസ് വാഹനം കണ്ട സംഘം, ലോറി പിറകോട്ടെടുത്ത്
വാഹനത്തിലിടിച്ച് രക്ഷപ്പെടുകയായിരുന്നു.ആക്രമണം നടത്തിയ വാഹനത്തെയും അക്രമികളെയും
കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും പഴയങ്ങാടി സ്റ്റേഷൻ ഓഫീസർ ടി.എൻ. സന്തോഷ് കുമാർ പറഞ്ഞു.പരിക്കേറ്റവർ പഴയങ്ങാടി താലൂക്ക്
ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…
വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…
ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…