പ്രതീകാത്മക ചിത്രം
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന തിരിച്ചറിവ് സമ്മാനിച്ചതാണ്. തങ്ങളെ മാറി മാറി ഭരിച്ച് മുടിപ്പിച്ച ഇടതിനും വലതിനും ബദലായി മലയാളികൾ ബിജെപിയെ അംഗീകരിച്ചു തുടങ്ങി എന്ന വലിയ തിരിച്ചറിവ് സമ്മാനിച്ചതാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. കേരളത്തിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും 8 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും ബിജെപി എത്തി എന്ന വസ്തുത പരിഗണിക്കുമ്പോൾ നേരത്തെ പറഞ്ഞ തിരിച്ചറിവ് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നത്. എന്നാൽ മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്തില്ല എന്ന് മാത്രമല്ല വോട്ട് വിഹിതം കുറഞ്ഞുള്ള യുഡിഎഫ് വിജയം കൊട്ടിയാഘോഷിക്കുകയും ചെയ്തു. വരുന്ന നിയമസഭാ, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വ്യക്തമായ മുന്നേറ്റമുണ്ടാകും എന്നത് സുനിശ്ചിതമാണ്. വിഷയത്തിൽ കണക്കുകൾ നിരത്തി സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്ദീപ് ജി വാര്യർ. ഈ ലോക് സഭാ റിസൾട്ട് പ്രകാരം 37 നിയോജകമണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ശതമാനം 25 ശതമാനത്തിനു മുകളിലാണെന്നും ഒരു ചെറിയ തരംഗമടിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു. പ്രവർത്തകർ ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാറി മറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സന്ദീപ് ജി വാര്യർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
എന്ത് കൊണ്ട് സിപിഎമ്മും കോൺഗ്രസ്സും മാധ്യമങ്ങളും ഒരേ പോലെ കേരളത്തിലെ ബിജെപിയുടെ മുന്നേറ്റത്തെക്കുറിച്ച് ആശങ്കപ്പെടുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ ? അത് കേവലം തൃശ്ശൂരിൽ നേടിയ ജയം കൊണ്ട് മാത്രമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
5 ശതമാനം മുതൽ മുകളിലോട്ട് ചെറിയ ഫ്ളക്ച്വേഷൻ ഉണ്ടായാൽ ബിജെപി ജയിക്കാവുന്ന എത്ര നിയോജകമണ്ഡലങ്ങൾ കേരളത്തിൽ ഉണ്ടെന്നറിയാമോ? ഈ ലോക് സഭാ റിസൾട്ട് പ്രകാരം 37 നിയോജകമണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ശതമാനം 25 ശതമാനത്തിനു മുകളിൽ ആണ്. അതായത് ഒരു ചെറിയ തരംഗമടിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. 20 ശതമാനത്തിൽ കൂടുതൽ വോട്ടുള്ള മണ്ഡലങ്ങൾ നോക്കിയാൽ എണ്ണം ഇനിയുമേറെ കൂടും. ചാലക്കുടിയിലേയും മാവേലിക്കരയിലേയും ചില നിയോജകമണ്ഡലങ്ങളും നിയമസഭയിലെ സാഹചര്യം വച്ച് ഈ കണക്കിൽ ഉൾപ്പെടുത്തിയാൽ വിജയിച്ച് വരാവുന്ന സീറ്റുകളുടെ എണ്ണം നാൽപ്പതിലധികമായി ഉയരും. ഈ കണക്ക് ഒരു മാധ്യമങ്ങളും പറയില്ല. മാത്രമല്ല ഒളിച്ചു വക്കും.
മാത്രമല്ല, തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ, ഇരുപത്തിയഞ്ചിലധികം മുനിസിപ്പാലിറ്റികൾ, നൂറിലധികം ഗ്രാമപഞ്ചായത്തുകൾ എന്നിവയിലും അടുത്ത തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തും. അതിലേറെ സ്ഥലങ്ങളിൽ പ്രതിപക്ഷമായി ബിജെപി മാറും. ബിജെപി പ്രവർത്തകർ ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാറി മറിയും.
വരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് മാത്രമല്ല, തൃശൂർ ജില്ലയിലെ ചേലക്കരയും ബിജെപിക്ക് വിജയസാധ്യത കൂടുതലാണ്. സുരേഷ് ഗോപിയുടെ വിജയം നൽകിയ ആവേശത്തിൽ ബിജെപി പ്രവർത്തകർ കൈ മെയ് പ്രവർത്തിച്ച് ബിജെപിയെ നിയമസഭയിലെത്തിക്കാനുള്ള അസുലഭ അവസരം ഉപയോഗിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
പാലക്കാട് കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ സി പി എം സഹായത്തോടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇത്തവണ അതിനെയും മറികടക്കാൻ ബിജെപിക്ക് കഴിയും. കാരണം പ്രവർത്തകർ അത്രമേൽ ആവേശഭരിതരാണ്. ബിജെപി ജയിക്കുന്ന പാർട്ടിയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യം വന്നിരിക്കുന്നു. അവർ താമരയിൽ വോട്ട് ചെയ്യാൻ തയ്യാറാണ്.
ഈ മാറ്റങ്ങളെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാണ് സിപിഎമ്മും കോൺഗ്രസ്സും മാധ്യമങ്ങളുമെല്ലാം ആശങ്കയിലാണ്ടിരിക്കുന്നത്. പ്രിയങ്കയെ കണ്ടാൽ ഇന്ദിരയെപ്പോലെയുണ്ടെന്ന പൈങ്കിളിയുമായി കോൺഗ്രസ്സിനെ പരിപോഷിപ്പിക്കാൻ ഇറങ്ങിയവരിൽ ഇടത് മാധ്യമപ്രവർത്തകർ വരെയുണ്ട്. മറ്റൊന്നും കൊണ്ടല്ല, ഇടതിൻ്റെ പണി കഴിഞ്ഞു എന്നവർക്കും ബോധ്യപ്പെട്ടു. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുക്കാൻ ഇണ്ടി മുന്നണിയായി ഇടതും കോൺഗ്രസ്സും മത്സരിക്കും. ഒരു സംശയവും വേണ്ട.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…