Kerala

‘രാജ്യത്തെ രോഗികളിൽ പകുതിയോളം കേരളത്തിൽ, കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു #പിണറായി‌ ഡൈബം‘; മുഖ്യമന്ത്രിക്കെതിരെ ട്രോളുമായി സന്ദീപ് വാര്യർ

രാജ്യത്ത് കോവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോൾ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യർ. പരിഹാസരൂപേണയാണ് തന്റെ ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യർ പോസ്റ്റ് ഇട്ടിരിക്കുന്നത്. കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ 11.91 % പേർക്കും കോവിഡ് പോസിറ്റീവാകുമ്പോൾ ദേശീയ തലത്തിൽ അത് 2.40 % മാത്രമാണ് . രാജ്യത്ത് 39,097 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 18,531 പേർ കേരളത്തിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ 11.91 % പേർക്കും കോവിഡ് പോസിറ്റീവാകുമ്പോൾ ദേശീയ തലത്തിൽ അത് 2.40 % മാത്രമാണ് . രാജ്യത്ത് 39,097 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 18,531 പേർ കേരളത്തിൽ നിന്നാണ്.

എതിരാളികൾ ഒരു പക്ഷേ ഈ കണക്കുയർത്തിപ്പിടിച്ച് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അപഹസിച്ചേക്കാം . പക്ഷേ പച്ചരി തിന്നുന്നവർക്ക് മനസ്സിലാകും , ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൻ്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണ് എന്ന് .

കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു .

പിണറായി_ഡൈബം

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

പുതിയ ഊർജ്ജം പുതിയ പ്രതീക്ഷകൾ ! വെൽക്കം 2026 !! പുതുവർഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്

ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…

31 minutes ago

ശ്രീ ലേഖ മാലിന്യ കൂമ്പാരത്തിനിടയിൽ ഇരിക്കുവാൻ അണ് പ്രശാന്ത് പറയുന്നത്

കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…

1 hour ago

ഓസ്കാർ അവാർഡിലൂടെയും അഭിനവ സാക്കിർ നായിക്കിലൂടെയും ഭാരതത്തെ തേടിയെത്തുവാൻ പോകുന്ന ചതികൾ : Part 2

2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന്‌ ഏതെങ്കിലും ഒരു വിഭാഗത്തിൽ…

2 hours ago

കനത്ത ജാഗ്രത ! രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി! 2 പേർ അറസ്റ്റിൽ

ടോങ്ക്: പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന്…

2 hours ago

ഓസ്കാർ അവാർഡിലൂടെയും അഭിനവ സാക്കിർ നായിക്കിലൂടെയും ഭാരതത്തെ തേടിയെത്തുവാൻ പോകുന്ന ചതികൾ : Part I

2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന്‌ ഏതെങ്കിലും ഒരു വിഭാഗത്തിൽ…

2 hours ago

തീവ്രഇസ്ലാമിസ്റ്റുകളെ പിന്തുണയ്ക്കാൻ ശിവലിംഗത്തെ അപമാനിക്കുന്നു…

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…

4 hours ago