Kerala

സാധാരണക്കാർക്കും വേദപഠനം സാധ്യമാക്കുന്ന മാതൃകയ്ക്ക് വീണ്ടും അംഗീകാരം !! വേദവിദ്യാ കലണ്ടറിന് സപര്യ വിവേകാനന്ദ പുരസ്‌കാരം; ജനുവരി 9-ന് കോഴിക്കോട് സമ്മാനിക്കും

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ ‘വേദവിദ്യാ കലണ്ടർ’ അർഹമായി. ലോകത്തിലാദ്യമായി 365 ദിവസവും 365 വേദമന്ത്രങ്ങൾ അർത്ഥസഹിതം ഉൾപ്പെടുത്തിക്കൊണ്ട് സാധാരണക്കാർക്കും വേദപഠനം സാധ്യമാക്കുന്ന രീതിയിൽ തയ്യാറാക്കിയ വിപ്ലവകരമായ മാതൃക കണക്കിലെടുത്താണ് ഈ അംഗീകാരം. പതിനായിരം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും ജീവിതരേഖയും അടങ്ങുന്നതാണ് ഈ പുരസ്‌കാരം.

ജനുവരി 9-ന് രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരിയിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ പി. ആർ. നാഥൻ അവാർഡ് സമ്മാനിക്കും. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ ട്രസ്റ്റി വിവേക് ഡി. ഷേണായ് ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങുന്നതാണ്. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് ചടങ്ങിൽ അനുഗ്രഹഭാഷണം നടത്തും. ഹൈന്ദവ ധർമ്മപ്രചാരണത്തിലും വേദപഠനത്തെ ജനകീയമാക്കുന്നതിലും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ നടത്തുന്ന നിസ്തുലമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ പുരസ്‌കാരം മാറുന്നു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

16 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

20 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

20 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago