നാലരപതിറ്റാണ്ടുകൾ പിന്നിടുന്ന അടിന്തരാവസ്ഥയുടെ നീറുന്ന ഓർമ്മകളിലേക്ക് വീണ്ടും കടന്ന് ചെന്നുകൊണ്ട് മുതിർന്ന ആർഎസ്എസ് പ്രവർത്തകരുടെ കൂട്ടായ്മയിൽ നടന്ന ഓൺലൈൻ വെബിനാർ ശ്രദ്ധേയമായി .”സംഘേശക്തി കലൗയുഗേ പ്രഭാഷണ പരമ്പര , അടിയന്തരാവസ്ഥ – അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ എന്ന തലക്കെട്ടോടെ നടന്ന വെബിനാറിൽ അടിയന്തരാവസ്ഥയിൽ പങ്കെടുത്ത പ്രമുഖസംഘപ്രവർത്തകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു .
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതത്തിന്റെ ജനാധിപത്യത്തെ പരിഹസിച്ചുകൊണ്ട് 46 വര്‍ഷം മുമ്പ്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വേച്ഛാധിപത്യ ധാര്‍ഷ്ട്യത്തിന്റെ വൃത്തികെട്ട വീക്ഷണവുമായി, രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചപ്പോള്‍, ഇന്ത്യയുടെ ചരിത്രത്തിന്റെ ഇരുണ്ട അധ്യായം രചിക്കപ്പെടുകയായിരുന്നു എന്ന് മുതിർന്ന സംഘപ്രവർത്തകനും ബിജെപി മുൻ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിയുമായ പിപിമുകുന്ദൻ അഭിപ്രായപ്പെട്ടു .
ഒരു വ്യക്തിയുടെ താല്പര്യത്തിനും ഇംഗിതത്തിനും വേണ്ടി ഒരു രാഷ്ട്രത്തിന്റെ മുഴുവൻ സ്വാതന്ത്യത്തെ അടിച്ചമർത്തിയ അടിയന്തരാവസ്ഥ അക്ഷരാർത്ഥത്തിൽ മനുഷ്യാവകാശ ധ്വസനം കൂടിയായിരുന്നുവെന്ന് മുതിർന്ന സംഘ പ്രവർത്തകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ അഡ്വ കെ നരേഷ്‌കുമാർ പറഞ്ഞു. എസ് സേതുനാഥ് മലയാലപ്പുഴ ,ഇ എൻ നന്ദകുമാർ ,വിനോദ്‌കുമാർ ജി ,എം ഗോപാൽ തുടങ്ങിയവരും വെബിനാറിൽ അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മകൾ പങ്കുവച്ചു.
വെബിനാറിന്റെ പൂർണ്ണരൂപം കാണാൻ ചുവടെ കൊടുത്തിട്ടുള്ള വിഡിയോയിൽ ക്ലിക്ക് ചെയ്യൂ
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…