cricket

‘സഞ്ജുവിന് ഇനി പരിമിതമായ അവസരങ്ങള്‍ മാത്രം;നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

മുംബൈ : മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ പരിമിതമായ അവസരങ്ങൾ മാത്രം ലഭിക്കാനാണു സാധ്യതയെന്ന നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തു വന്നു. ഇക്കാര്യം സഞ്ജുവിനും അറിയാമെന്നും പക്ഷേ ആരാധകർ അതു മനസ്സിലാക്കുന്നില്ലെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

‘‘ഈ ഡിജിറ്റൽ യുഗത്തിൽ സഞ്ജു സാംസണ് ഒട്ടനവധി ആരാധകരുടെ പിന്തുണയുണ്ട്. മികച്ച ഫോമിൽ അദ്ദേഹം ബാറ്റ് വീശുന്നത് കണ്ടിരിക്കാൻ തന്നെ രസമാണ്. അദ്ദേഹം രഞ്ജിയിൽ തന്റെ ടീമിനൊപ്പം മുന്നേറി, ഐപിഎല്‍ ഫൈനൽ വരെയെത്തി. ഇന്ത്യൻ ടീമിൽ സഞ്ജുവിന് ചില അവസരങ്ങൾ ലഭിച്ചു. പക്ഷേ അവ പൂർണ്ണമായും ഉപയോഗിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ തനിക്ക് കുറച്ച് അവസരങ്ങൾ കൂടി മാത്രമേ ലഭിക്കൂവെന്നു സഞ്ജു മനസ്സിലാക്കുന്നു. പക്ഷേ ഈ സത്യം ആരാധകർക്കു മനസ്സിലാകുന്നില്ല. അവസരങ്ങൾ വരുമ്പോൾ അതു മുതലാക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ പിന്നീടു പശ്ചാത്തപിക്കേണ്ടിവരും.
ആരാധകർ സഞ്ജുവിനെ ദൈവത്തിന്റെ വരമായൊക്കെ കാണുന്നുണ്ടാകാം. സഞ്ജുവിനെ കളിപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നൊക്കെ അവർ പറയും. ലോകകപ്പ് ഫൈനൽ ജയിക്കും എന്നുവരെ പറയും. എന്നാൽ സഞ്ജു കളിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് മാറ്റമൊന്നും വരുമായിരുന്നില്ല.’’– ആകാശ് ചോപ്ര പറഞ്ഞു.

അതെ സമയം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ സഞ്ജു ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ഇന്ത്യൻ ടീമിനായി അവസാനമായി കളിച്ചത്. പാരമ്പരയ്ക്കിടയിൽ പരിക്കേറ്റ താരം പിന്നീടു ടീമിൽനിന്നു പുറത്തായി. പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ദേശീയ ടീമിൽ തിരിച്ചെത്താൻ സഞ്ജുവിനു കഴിഞ്ഞിട്ടില്ല.

Anandhu Ajitha

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

1 hour ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

1 hour ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

1 hour ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

2 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

2 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

3 hours ago