സെഞ്ചുറി തികച്ച സഞ്ജുവിന്റെ ആഹ്ളാദം
പാൾ : മലയാളിത്താരം സഞ്‍ജു സാംസൺ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിൽ മെച്ചപ്പെട്ട സ്‌കോർ ഉയർത്തി ഇന്ത്യ. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് ഇന്ത്യൻ ബാറ്റർമാർ അടിച്ചെടുത്തത്. സഞ്ജുവിന് പുറമെ അർധ സെഞ്ചുറി നേടിയ തിലക് വർമ (77 പന്തിൽ 52), റിങ്കു സിങ് (27 പന്തിൽ 38) എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യൻ സ്‌കോർ ബോർഡിൽ നിർണായകമായി. നാലാം വിക്കറ്റിൽ സഞ്ജുവും തിലക് വർമയും (77 പന്തിൽ 52) ചേർന്ന് 116 റൺസ് കൂട്ടിച്ചേർത്തു. 114 പന്തിൽ 108 റൺസെടുത്ത സഞ്ജുവിനെ ലിസാർഡ് വില്യംസാണ് പുറത്താക്കിയത്. സഞ്ജുവിന്റെ കന്നി ഏകദിന സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ഒരു മലയാളി താരം രാജ്യത്തിനായി മൂന്നക്കം തികയ്ക്കുന്നതും ഇതാദ്യമായിട്ടാണ്.
രജത് പാട്ടിദാർ (16 പന്തിൽ 22), സായ് സുദർശൻ (16 പന്തിൽ 10), ക്യാപ്റ്റൻ കെ.എൽ.രാഹുൽ (35 പന്തിൽ 21), അക്ഷർ പട്ടേൽ (3 പന്തിൽ 1), വാഷിങ്ടൻ സുന്ദർ (9 പന്തിൽ 14), അർഷ്‌ദീപ് സിങ് (2 പന്തിൽ 7), ആവേശ് ഖാൻ (2 പന്തിൽ 1) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…