International

വീണ്ടും നടുങ്ങി യൂറോപ്പ് !ചെക് റിപ്പബ്ലിക്ക് തലസ്ഥാനത്തെ സർവകലാശാലയിൽ വെടിവയ്പ്പ് ! നിരവധിപേർ കൊല്ലപ്പെട്ടു

പ്രാഗ് : ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി വിവരം. നിരവധി പേർക്ക് പരുക്കേറ്റു. ചാൾസ് സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് ആർട്സിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമത്തെത്തുടന്ന് വിദ്യാർഥികളുൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. ആക്രമത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ചാൾസ് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി ഡിപ്പാർട്ട്‌മെന്റ് ഒഴിപ്പിച്ചതായി പ്രാഗ് മേയർ ബോഹുസ്ലാവ് സ്വബോഡ പറഞ്ഞു. പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടിനുള്ളിൽ തന്നെ തുടരണമെന്ന് പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പബ്ലിക്കിന്റെ തലസ്ഥാനത്ത് അരങ്ങേറിയ വെടിവയ്പ്പ് ഗൗരവപരമായാണ് കണക്കാക്കുന്നത്.

Anandhu Ajitha

Recent Posts

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

1 min ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

20 mins ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

21 mins ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

46 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

1 hour ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

1 hour ago