കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെയും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെയും പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ചതിനു ശേഷമാണ് താരത്തിന്റെ പ്രതികരണം. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കാര്യവട്ടമെന്ന് മഗ്രാത്ത് പറഞ്ഞു.
കൂടാതെ, ഇന്ത്യയുടെ പേസ് സൂപ്പർ താരം ജസ്പ്രീത് ബുമ്രയെയും കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണെയും മഗ്രാത്ത് പ്രശംസിച്ചു. സഞ്ജു മികച്ച താരമാണ്. സഞ്ജുവിന്റെ അഗ്രസീവ് പ്ലേ ഗംഭീരമാണ്. അതേസമയം, ഇന്ത്യൻ ബൗളിംഗിലെ അതുല്യ പ്രതിഭയാണ് ബുമ്ര. അസാധാരണമായ ബൗളിംഗ് ശൈലിയും വേഗതയും താരത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു. താൻ ബുമ്രയുടെ ആരാധകനാണെന്നും മഗ്രാത്ത് പറഞ്ഞു. കൂടാതെ, അടുത്ത ലോകകപ്പിൽ അവസാന നാലിൽ എത്തുന്ന ടീമുകളെക്കുറിച്ചും മഗ്രാത്ത് പ്രവചിച്ചു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നീ ടീമുകൾ അവസാന നാലിലെത്തുമെന്നും എന്നാൽ ന്യൂസിലൻഡിനെ എഴുതിത്തള്ളാനാകില്ലെന്നും ഗ്ലെൻ മഗ്രാത്ത് പറഞ്ഞു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…