Hijab
ശംഖുമുഖം: ഹിജാബ് വിവാദം (Hijab Controversy) കത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ശംഖുമുഖം സെന്റ് റോച്ചസ് സ്കൂളില്‍ തട്ടം ധരിക്കുന്നതിന് വിലക്കെന്ന് പരാതി. സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
എന്നാല്‍ നിയമവിരുദ്ധമായ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയ മറുപടി. കഴിഞ്ഞ മൂന്നുദിവസമായി തട്ടം ധരിച്ച് വിദ്യാർത്ഥിനികളെ സ്കൂളില്‍ കയറാന്‍ അധ്യാപകര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. സ്കൂള്‍ ഗേറ്റിന് മുന്‍പില്‍ വച്ച് തട്ടം അഴിച്ച് മാറ്റിയതിന് ശേഷം മാത്രമാണ് സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നതെന്നാണ് പരാതി.
സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു വിശദീകരണവും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ പ്രതിഷേധവുമായി സ്കൂള്‍ ഗേറ്റിലെത്തിയത്. സ്ഥലത്തെത്തിയ പോലീസുമായി വാക്കുതര്‍ക്കമുണ്ടായെങ്കിലും പിന്നീട് പോലീസിന്റെ മധ്യസ്ഥതയില്‍ ഇരുകൂട്ടരും സമവായത്തിലെത്തി. അതേസമയം സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രാധാന അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ആചാരങ്ങള്‍ക്കും വിശ്വാസത്തിനും വസ്ത്രസ്വാതന്ത്ര്യത്തിനുമെതിരായി നിലപാട് എടുത്തിട്ടില്ലെന്ന് പ്രാധാനാധ്യാപിക മറുപടി നല്‍കി. ചട്ടപ്രകാരമല്ലാത്ത ഒന്നും സ്കൂളിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും ഇനിയുണ്ടാവുകയില്ലെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ പ്രശ്നം ഒത്തുതീര്‍പ്പാവുവുകയായിരുവെന്നാണ് വിവരം.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…