India

സംസ്കൃതം തിരികെ യുവതലമുറയിലേക്ക്; സാമൂഹ മാദ്ധ്യമങ്ങളിലൂടെ ഭാഷയ്ക്ക് നവോന്മേഷം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : സാമൂഹ മാദ്ധ്യമങ്ങളും സാംസ്കാരിക ഉള്ളടക്കങ്ങളും വഴി സംസ്കൃത ഭാഷയ്ക്ക് യുവതലമുറക്കിടയിൽ വീണ്ടും പ്രചാരം ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 127-ാമത് എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സംസ്കൃതം കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, പ്രാചീന വിജ്ഞാനങ്ങൾ, തത്ത്വചിന്ത എന്നിവയാണെങ്കിലും, ഒരു കാലത്ത് സംസ്കൃതം ആശയവിനിമയത്തിന്റെയും ഗവേഷണങ്ങളുടെയും നാടകാവതരണങ്ങളുടെയും ഭാഷയായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

“ദുഃഖകരമെന്നു പറയട്ടെ, അടിമത്ത കാലഘട്ടത്തിലും അതിനുശേഷവും സംസ്കൃതം സ്ഥിരമായി അവഗണന നേരിട്ടു. തൽഫലമായി, യുവതലമുറയുടെ സംസ്കൃതത്തോടുള്ള താൽപര്യവും കുറഞ്ഞുപോയിരുന്നു,” അദ്ദേഹം പറഞ്ഞു. എന്നാൽ കാലം മാറിക്കൊണ്ടിരിക്കുകയാണെന്നും സംസ്കൃതത്തിനും മാറ്റം വന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സാംസ്കാരിക ലോകവും സാമൂഹ മാദ്ധ്യമങ്ങളും സംസ്കൃതത്തിന് ഒരു പുതിയ ഉണർവ് നൽകിയിട്ടുണ്ട്. ഇന്ന് നിരവധി യുവജനങ്ങൾ സംസ്കൃതവുമായി ബന്ധപ്പെട്ട് വളരെ രസകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നിങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിലേക്ക് പോയാൽ, യുവജനങ്ങൾ സംസ്കൃതത്തിൽ സംസാരിക്കുന്ന നിരവധി റീലുകൾ കാണാൻ സാധിക്കും. പലരും തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ സംസ്കൃതം പഠിപ്പിക്കുന്നുണ്ട്,” പ്രധാനമന്ത്രി വ്യക്തമാക്കി.

സംസ്കൃത ഭാഷാ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന യുവ ഉള്ളടക്ക നിർമ്മാതാക്കളെയും അദ്ദേഹം ഉദാഹരണസഹിതം പ്രശംസിച്ചു:

യഷ് സലൂങ്കെ: ക്രിക്കറ്റ് താരവും ഉള്ളടക്ക നിർമ്മാതാവുമായ യഷ്, സംസ്കൃതത്തിൽ സംസാരിച്ചുകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന റീൽസിലൂടെയാണ് പ്രശസ്തനായത്. കമല, ജാൻഹവി: ഈ സഹോദരിമാർ ആത്മീയത, തത്ത്വചിന്ത, സംഗീതം എന്നിവയെക്കുറിച്ച് ഉള്ളടക്കം നിർമ്മിക്കുന്നു.
‘സംസ്കൃത് ഛാത്രോഹം’: ഈ ഇൻസ്റ്റാഗ്രാം ചാനൽ സംസ്കൃതവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനൊപ്പം ഹാസ്യ വീഡിയോകളിലൂടെ യുവജനങ്ങളെ ആകർഷിക്കുന്നു. സമഷ്ടി, ഭാവേഷ് ഭീംനാഥാനി: സംസ്കൃത ഗാനങ്ങൾ അവതരിപ്പിക്കുന്ന സമഷ്ടിയെയും ശ്ലോകങ്ങളെക്കുറിച്ചും ആത്മീയ തത്ത്വചിന്തകളെക്കുറിച്ചും സംസാരിക്കുന്ന ഭാവേഷ് ഭീംനാഥാനിയെയും പ്രധാനമന്ത്രി പരാമർശിച്ചു.

“ഏതൊരു നാഗരികതയുടെയും മൂല്യങ്ങളുടെയും പാരമ്പര്യങ്ങളുടെയും വാഹകരാണ് ഭാഷ. സഹസ്രാബ്ദങ്ങളായി സംസ്കൃതം ഈ കടമ നിർവ്വഹിച്ചു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്കൃതത്തോടുള്ള തങ്ങളുടെ കടമ ഇപ്പോൾ യുവജനങ്ങൾ നിറവേറ്റുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Anandhu Ajitha

Recent Posts

വോഡാഫോൺ ഐഡിയയുടെ അഞ്ചിലൊരു ഉപയോക്താവും നിഷ്‌ക്രിയമെന്ന് ട്രായ് ഡാറ്റ.

ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…

10 hours ago

ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തില്‍; പാലക്കാട് എത്തി വോട്ട് ചെയ്തു : ചായ കുടിച്ചതിന് ശേഷം നേരെ എം .എൽ .എ ഓഫീസിലേക്ക് ; ഇവിടെ തന്നെ ഉണ്ടാകും എന്ന് മാധ്യമങ്ങളോട് …

പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…

11 hours ago

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…

13 hours ago

തിരുപ്പറം കുണ്ഡ്രത്തിൽ സമനിലതെറ്റി ഡിഎംകെ

തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…

14 hours ago

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

17 hours ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

17 hours ago