Kerala

അനാവശ്യമായ 48 മണിക്കൂർ പണിമുടക്കും കെ റെയിൽ വിവാദവും ഇല്ലായിരുന്നെങ്കിൽ അടുത്ത ലോകസഭയിൽ ഇടതിന് 17 സീറ്റ്; ഫേസ്ബുക് കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

സമൂഹമാധ്യമങ്ങളിൽ എപ്പൊഴും സജീവമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ പുതിയൊരു വിഷയത്തിൽ തന്റെ നിരീക്ഷണം പങ്കുവെയ്ക്കുകയാണ് അദ്ദേഹം. കഴിഞ്ഞ കേരള നിയമസഭാ ഇലക്ഷന് ശേഷം വലിയ ആവേശമൊന്നും ഇല്ലാതെ കഴിഞ്ഞ കോൺഗ്രസ്, ബിജെപി പാർട്ടികൾക്ക് ഉണർവ് നൽകിയ രണ്ടു വിഷയങ്ങളാണ് കെ റെയിലും 48 മണിക്കൂർ പണിമുടക്കും. ഇവ രണ്ടും ഭരണവിരുദ്ധ വികാരത്തിന് കാരണമാകുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 15ഉം ബിജെപി ഒരു സീറ്റും നേടാൻ സാധ്യത ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെയാണ്..;

യഥാർത്ഥത്തിൽ കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷന് ശേഷം വളരെ പുറകോട്ടു പോയ Congress, BJP പാർട്ടികൾക്ക് ഇപ്പോഴത്തെ അനാവശ്യമായ 48 മണിക്കൂർ പണിമുടക്കും , K Rail വിവാദവും വലിയ ഒരു ഉണർവ് ആണ് നൽകിയത് .

ഗ്രൂപ്പ് പോരിലും , കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിൽ പാടെ തകർന്നതും ആയി ആകെ ക്ഷീണമായി നിന്ന Congress , K Rail സമരത്തിൽ ഒറ്റകെട്ടായി വന്നു കട്ടക്ക് നിൽക്കുകയാണ് . നിയമസഭയിൽ ആകെ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ട് നിന്ന BJP യും സടകുഴഞ്ഞു എഴുന്നേറ്റു K Rail സമരക്കാരോടോപ്പോം കൂടി . കൂടെ 48 മണിക്കൂർ പണിമുടക്ക് കാരണം കഷ്ടപെടുന്നവരുടെ വേദനകൾ ജനങ്ങളിൽ ഇവരെല്ലാം കൃത്യമായി എത്തിക്കുന്നു .

ഇതോടോപ്പോം കേരളത്തിലെ നിലവിലെ സാഹചര്യം മുതലാക്കി ആം ആദ്മി പാർട്ടി കൂടെ വന്നാൽ വിഷയം കൂടുതൽ സങ്കീർണം ആകും . ഭാവിയിൽ ഇടതിന് കിട്ടേണ്ട വോട്ടിനെ ബാധിച്ചേക്കാം .

ഇതുപോലെ കേരളത്തിലെ പ്രതിപക്ഷത്തിന് ഉയർത്തി എഴുനേൽപ്പിനുള്ള അവസരം നൽകിയില്ലായിരുന്നു എങ്കിൽ അടുത്ത ലോകസഭയിൽ LDF പുഷ്പം പോലെ 17 സീറ്റു വരെ ഒപ്പിക്കാമായിരുന്നു . (2 ഇടത്തിൽ മുസ്‌ലിം ലീഗും , വയനാടിൽ ഭാവി പ്രധാനമന്ത്രി എന്ന രീതിയിൽ രാഹുൽ ജിയും അടക്കം 3 ഇടത്തെ UDF ഉറപ്പുണ്ടായിരുന്നുള്ളു )

എന്നാൽ നിലവിൽ K Rail, 48:മണിക്കൂർ പണിമുടക്കും , ഗുണ്ടാ ആക്രമണങ്ങളും കാരണം ഒരു ഭരണ വിരുദ്ധ തരംഗം ഉണ്ടായാൽ അടുത്ത ലോകസഭയിൽ UDF 15 വരെ നേടാം . ചിലപ്പോൾ ഒരിടത്തു എങ്കിലും BJP യും കൊണ്ട് പോകാം ..

അതിനാൽ സമയം വൈകീട്ടില്ല . ഇനിയെങ്കിലും ഇടതു പക്ഷത്തിനു ചെയ്യാവുന്ന കാര്യങ്ങൾ.

1) വീണ്ടും തുടർച്ചയായി മോദി ജിയെ കണ്ടു K Rail ന്റെ ആവശ്യകത , ബുള്ളറ്റ് ട്രെയിൻ വന്നാൽ കണ്ണൂർ , കാസർഗോഡ് ഭാഗത്തെ ജനങ്ങൾക്കുള്ള ഗുണം , അത് പ്രായോഗികമായാൽ സർക്കാരിന് വലിയ ലാഭം ഉറപ്പാണ് എന്നീ കാര്യങ്ങൾ എങ്ങനെയെങ്കിലും തെളിയിച്ചു കൊടുക്കുക. K Rail വരുവാൻ കേരളത്തിലെ ജനത മൊത്തം ഒരുപാട് ആഗ്രഹിക്കുന്നു എന്നൊക്കെ പറയുക . എന്നിട്ടു ബുദ്ധിപൂർവം കേന്ദ്രത്തിന്റെ അനുമതി വാങ്ങുക . കൂടെ ഇതിൻെറ നിർമാണത്തിന് 70,000 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും കടമായി എങ്കിലും വാങ്ങിച്ചു എടുക്കുക .

എന്നാൽ കേരളത്തെ ഇപ്പോൾ ഭംഗിയായി ദേശീയ പാതാ റോഡ് വികസനം നടക്കുകയാണ് .
നിലവിൽ 80% കേന്ദ്രവും , ബാക്കി സംസ്ഥാനവും വഹിക്കുന്ന റോഡിൻെറ ദേശീയ പാതാ വികസനം ഒരു വിവാദവും ഇല്ലാതെ നടക്കുന്നു . കാരണം ഭൂമി നഷ്ടപ്പെടുന്നവർക്ക് നല്ല നഷ്ടപരിഹാരം കൊടുത്തു ഏറ്റെടുത്തു .

അതുപോലെ K Rail നടക്കും . buffering സ്ഥലം അടക്കം ന്യായമായ നഷ്ട പരിഹാരം കൊടുത്തു ഒരു വിവാദവും ഇല്ലാതെ സ്ഥലം ഏറ്റെടുത്തു ഒറ്റയടിക്ക് ഉടനെ K Rail പൂർത്തിയാക്കി അടുത്ത നിയമസഭക്ക് മുമ്പേ ബുള്ളറ്റ് വണ്ടി ഓടിക്കുക . ഇതിനിടയിൽ കേന്ദ്രത്തെ “വന്ദേ ഭാരത് ” train കേരളത്തിലേക്ക് അനുവദിക്കാതെ നോക്കുകയും വേണം .

2) അടുത്ത വര്ഷം March മാസം ഇതുപോലെ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിക്കുമ്പോൾ ഇങ്ങനെ 48 മണിക്കൂറൊന്നും വെക്കാതെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ആക്കുക . പറ്റുമെങ്കിൽ march മാസത്തിനു പകരം ഏപ്രിൽ തെരഞ്ഞെടുക്കുക . അപ്പോൾ ജനങ്ങൾക്ക് അധികം ബുദ്ധിമുട്ടു വരില്ല .

3) നിലവിൽ വെടിവെപ്പ് ആക്രമണങ്ങൾ, മയക്കു മരുന്ന് , ഗുണ്ടാ ആക്രമണങ്ങൾ അടക്കം വര്ധിക്കുകയാണല്ലോ.

ഗുണ്ടകൾക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കുക . Crimes കൂടുന്നത് എന്നാലേ കുറയുകയുള്ളൂ .
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ബുദ്ധികൊണ്ട് കളിക്കുക . അടുത്ത ലോകസഭയിൽ വിജയം മാത്രം ആകണം
ലക്‌ഷ്യം .

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

Anandhu Ajitha

Recent Posts

അടൂരിൽ വൻ വാഹനാപകടം !കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ച് കയറി ! പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…

8 hours ago

ബംഗ്ലാദേശിൽ ഹിന്ദു മാദ്ധ്യമപ്രവർത്തകനെ നടുറോഡിൽ വെടിവച്ചു കൊന്നു! കൊപ്പാലിയ ബസാറിൽ കൊല്ലപ്പെട്ടത് റാണ പ്രതാപ് ബൈരാഗി

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…

9 hours ago

ബംഗ്ലാദേശിൽ വീണ്ടും കൊടും ക്രൂരത ! ഹിന്ദു വിധവയെ ഇസ്‌ലാമിസ്റ്റുകൾ കൂട്ടബലാത്സംഗത്തിനിരയാക്കി !! മരത്തിൽ കെട്ടിയിട്ട് തലമുടി മുറിച്ച് ക്രൂര മർദനം ; 2 പേർ അറസ്റ്റിൽ

ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…

10 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം !ചികിത്സയിലിരിക്കെ മരിച്ചത് കോഴിക്കോട് സ്വദേശിയായ എഴുപത്തിരണ്ടുകാരൻ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…

12 hours ago

തൊണ്ടിമുതൽ കേസിൽ നടപടി ! ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…

12 hours ago

സഹപ്രവർത്തകയുടെ മകളായ 16-കാരിയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി!! പ്രതി അബ്ദുൾ സലാം അറസ്റ്റിൽ

ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…

13 hours ago