Categories: Sports

സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാ റൗണ്ട്: കേരളത്തിന്‍റെ ആദ്യമത്സരം നവംബര്‍ 5ന് ആന്ധ്രയ്ക്ക് എതിരെ

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖല യോഗ്യത റൗണ്ടില്‍ കേരളത്തിന്‍റെ ആദ്യ മത്സരം നവംബര്‍ 5ന് ആന്ധ്രപ്രദേശിനെതിരെ നടക്കും. ഒൻപതിനാണ് കേരളത്തിന്‍റെ രണ്ടാം മത്സരം. തമിഴ്‌നാടാണ് എതിരാളികൾ.

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. കേരളമടക്കം രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളാണ് മത്സരിക്കുന്നത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ മാത്രമേ കേരളത്തിന് ഫൈനല്‍ റൗണ്ടിലെത്താന്‍ കഴിയുകയുള്ളൂ. ബിനോ ജോര്‍ജാണ് കേരള ടീമിന്‍റെ മുഖ്യ പരിശീലകന്‍. 2017ലാണ് കേരളം ഏറ്റവും ഒടുവിലായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്.

admin

Recent Posts