pm-narendra-modi-news
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ച ബ്രാന്റ് എന്നായിരുന്നു തരൂർ പറഞ്ഞത്. നെഗറ്റീവ് കമന്റുകളും അഭിപ്രായങ്ങളും വരുമ്പോള്‍ അതിനെ പോസറ്റിവ് ആക്കി മാറ്റുന്ന വ്യക്തിയാണ് മോദി. ജനങ്ങളില്‍ നിന്ന് പിന്തു ലഭിക്കാന്‍ ഇത് സഹായകമാകും എന്നും തരൂര്‍ കൂട്ടി ചേര്‍ത്തു.
സംഘപരിവാര്‍ അനുഭാവിയും കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ അടുത്ത സുഹൃത്തുമായ പികെഡി നമ്പ്യാരുടെ പുസ്തക പ്രകാശന വേദിയിലായിരുന്നു ശശിതരൂരിന്റെ പരാമര്‍ശം.സംഘ്പരിവാര്‍ അനുകൂല പുസ്തക പ്രസാദകരായ ഇന്‍ഡസ് കാഴ്സാണ് പരിപാടി സംഘടിപ്പിച്ചത്. ദ
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്‌എസ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ ഇതും വിവാദമായിരിക്കുകയാണ്.കോണ്‍ഗ്രസില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി വിജയിച്ച ബ്രാന്റ് എന്ന് പറയുന്നതില്‍ തെറ്റില്ല എന്നാണ് തരൂരിന്റെ വിശദീകരണം. നരേന്ദ്ര മോദിയെ പോലെ വിജയിക്കുന്ന ബ്രാന്റ് കോൺഗ്രസിന് വേണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തരൂര്‍ പറയുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ അടിയുറപ്പിക്കാന്‍ ശശി തരൂര്‍ ശ്രമം ആരംഭിച്ചു തുടങ്ങുമ്പോഴാണ് തരൂരിന് തന്നെ തിരിച്ചടിയാകുന്ന ഈ പരാമര്‍ശം. കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് മത്സരിക്കുമ്പോള്‍ തന്നെ വിമതനാണ് എന്ന ആരേപണം തരൂരിനെതിരെ ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിലേറെ വോട്ട് പിടിച്ചതും പാര്‍ട്ടിയില്‍ ചിലരെയങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…