റിയാദ്: സൗദി അറേബ്യ മക്കയിലെ ഗ്രാന്‍റ് മോസ്കിലെ പ്രമുഖ മുന്‍ ഇമാമും മതപ്രഭാഷകനുമായ ഷേഖ് സാലെ അല്‍ തലിബിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യ കോടതി. ആണും പെണ്ണും ഇടകലര്‍ന്നുള്ള പൊതു സദസ്സിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തിയതിനെതിയാണ് നടപടി. പൊതുവേ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണാധികാരിയാണ് എംബിഎസ്. ഇദ്ദേഹത്തിന്‍റെ ഭരണകാലത്താണ് സ്ത്രീകള്‍ക്ക് കാറോടിക്കാനും സ്റ്റേഡിയങ്ങളില്‍ കായികമത്സരങ്ങള്‍ കാണാനും ഉള്‍പ്പെടെ ഒട്ടേറെ സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കപ്പെട്ടത്. രാജ്യത്തിന്‍റെ മത സാംസ്കാരിക നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വിനോദപരിപാടികളും സംഗീതക്കച്ചേരികളും ഈ ഇമാം അപലപിച്ചിരുന്നു.
2018ലാണ് മക്കയിലെ വിശുദ്ധ പള്ളിയിലെ ഇമാമായ സാലെ അല്‍ തലിബിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഏതാനും മതപ്രഭാഷകരെയും മതനേതാക്കളെയും അറസ്റ്റ് ചെയ്തതിന്‍റെ കൂട്ടത്തിലാണ് സാലേ അല്‍ തലീബും അറസ്റ്റിലായത്. എന്നാല്‍ ഈ അറസ്റ്റിന് ഔദ്യോഗികമായ വിശദീകരണമൊന്നും സൗദി ഭരണകൂടം നല്‍കിയിരുന്നില്ല. വിനോദ വ്യവസായത്തെ നിയന്ത്രിക്കുന്നതിന്റെ ചുമതലയുള്ള സർക്കാർ സ്ഥാപനമായ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയെ വിമർശിച്ച് അദ്ദേഹം ഒരു പ്രസംഗം നടത്തിയതിന് ശേഷമായിരുന്നു ഇത്.
എംബിഎസ്, കിരീടാവകാശി അറിയപ്പെടുന്നതുപോലെ, തൽഫലമായി അധികാരം ഏറ്റെടുത്തതിനാൽ, അദ്ദേഹത്തിന്റെ പരിഷ്‌കരണ അജണ്ടയെ വിമർശിക്കുന്ന ഡസൻ കണക്കിന് പ്രമുഖ പുരോഹിതന്മാരെയും ഇമാമുമാരെയും അധികാരികൾ അറസ്റ്റ് ചെയ്തതായി അവകാശ സംഘടനകൾ പറയുന്നു,
കസ്റ്റഡിയിലെടുത്തവരിൽ സൽമാൻ അൽ ഒദയും ഉൾപ്പെടുന്നു, റിയാദ് ഗൾഫ് രാജ്യത്തിന് നേരെ മേഖലാ വ്യാപക ഉപരോധത്തിന് നേതൃത്വം നൽകിയതിന് ശേഷം ഖത്തറികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അനുരഞ്ജിപ്പിക്കാൻ സൗദി അറേബ്യൻ ജനതയോട് ആഹ്വാനം ചെയ്തു.
ആഗോള തലത്തില്‍ വലിയ അനുയായിവൃന്ദമുള്ള നേതാവാണ് താലിബ്. അദ്ദേഹത്തിന്‍റെ മതപ്രഭാഷണങ്ങളും ഖുറാന്‍ പാരായണവും യുട്യൂബില്‍ പതിനായിരങ്ങളാണ് കാണുന്നത്. 1974ല്‍ ജനിച്ച സാലേ അല്‍ തലീബിന്‍റെ കുടുംബവേര് എത്തിനില്‍ക്കുന്നത് ഹോതത് ബനി തമിമില്‍ എത്തിനില്‍ക്കുന്നു. സൗദി അറേബ്യയില്‍ ശാസ്ത്രത്തിനും നിയമകാര്യത്തിലും ശരിയത്ത് ശാസ്ത്രത്തിനും പേര് കേട്ട കുടുംബമാണ് ഹോതത്ത് ബനി തമിം.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…