സാവരിയ
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളി പെൺകുട്ടി സാവരിയ അതിക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം. മതം മാറാൻ ആവശ്യപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സാദറുൽ അനാമെന്ന യുവാവ് സാവരിയയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്തല്ല ഈ കൊലപാതകം നടന്നിട്ടുള്ളതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിജെപി നേതൃത്വം ആരോപിച്ചു. ഹരിപ്പാട്ടുള്ള സാവരിയയുടെ വസതി സന്ദർശിച്ച ശേഷമാണ് ബിജെപി നേതാക്കൾ ഈ വിഷയത്തിൽ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേൽക്കാത്ത ഒരിഞ്ചു സ്ഥലമില്ലെന്നും ഹൃദയമുള്ള ആർക്കും കണ്ടുനിൽക്കാൻ കഴിയാത്ത വിധം ക്രൂരമായാണ് സാദറുൽ അനാമെന്ന യുവാവ് സാവരിയയെ ഉപദ്രവിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. ഈ കൊലപാതകത്തിന് പിന്നിൽ മറ്റ് പല ബാഹ്യശക്തികളുടെയും ഇടപെടലുണ്ടെന്ന സംശയം ഇതിനോടകം ശക്തമായിട്ടുണ്ട്. കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ചില വ്യക്തികൾ സാവരിയയുടെ ബന്ധുക്കളെ സമീപിച്ചതാണ് ഈ സംശയങ്ങൾക്ക് ആധാരം. എന്നാൽ മർദ്ദനത്തിന് ഉപയോഗിച്ച ലാപ്ടോപ് കസ്റ്റഡിയിലെടുക്കാൻ പോലും ഉസ്ബക് പോലീസ് ഇതുവരെ തയ്യാറായിട്ടില്ലാത്തത് അന്വേഷണത്തിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സാദറുൽ അനാമിന്റെ മാതാപിതാക്കളെ ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.
അന്തർദേശീയ തലത്തിൽ അന്വേഷണം ആവശ്യമായ ഈ കേസിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഇന്റർപോളിന്റെ സഹായത്തോടെ സിബിഐക്ക് മാത്രമേ വിദേശത്തു നടന്ന ഈ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് കേസ് അടിയന്തിരമായി സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ മന്ത്രിസഭാ തീരുമാനത്തിലൂടെ തയ്യാറാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വിദേശത്തുള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മടങ്ങിയെത്തിയാലുടൻ ഈ വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉറപ്പാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…