Kerala

എസ്.ബി.ഐ വായ്‌പാ പലിശനിരക്കുകൾ കുറച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വായ്‌പാ പലിശ നിര്‍ണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ മാര്‍ജിനല്‍ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റില്‍ (എം.സി.എല്‍.ആര്‍)​ 0.05 ശതമാനം ഇളവ് വരുത്തി. പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു. ഒരുവര്‍ഷക്കാലാവധിയുള്ള വായ്‌പകളുടെ എം.സി.എല്‍.ആര്‍ (പലിശനിരക്ക്)​ 8.55 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞവാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി.

30 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പകളുടെ പലിശനിരക്കില്‍ 0.10 ശതമാനം ഇളവും എസ്.ബി.ഐ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പലിശനിരക്ക് നിലവിലെ 8.70-9 ശതമാനം എന്നതില്‍ നിന്ന് 8.60-8.90 ശതമാനം ആയി കുറഞ്ഞു. 2016 ഏപ്രില്‍ മുതലാണ് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ വായ്‌പാപ്പലിശയുടെ മാനദണ്ഡമായി എം.സി.എല്‍.ആര്‍ സ്വീകരിച്ചത്.
എന്നാല്‍,​ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ആനുപാതികമായ ഇളവ് എം.സി.എല്‍.ആര്‍ പ്രകാരം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്,​ നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ പലിശനിര്‍ണയത്തിന് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയെങ്കിലും ഇതു നടപ്പാക്കുന്നത് മേയ് ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്.

റിപ്പോ നിരക്കിന് അനുസൃതമായി ബാങ്കുകള്‍ക്ക് വായ്‌പാപ്പലിശ നിശ്‌ചയിക്കുന്ന മാനദണ്ഡമാണ് നടപ്പാക്കുക. എസ്.ബി.ഐ ഈ മാനദണ്ഡത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച്‌ പഞ്ചാബ് നാഷണല്‍ ബാങ്ക്,​ ബാങ്ക് ഒഫ് ബറോഡ,​ എച്ച്‌.ഡി.എഫ്.സി ബാങ്ക് എന്നിവയും വായ്‌പാപ്പലിശ കുറച്ചിരുന്നു. മറ്റു ബാങ്കുകളും വൈകാതെ ഈ പാത സ്വീകരിച്ചേക്കും.

Anandhu Ajitha

Recent Posts

പങ്കാളിയെ കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ : ഒരു കേരളാ സ്റ്റോറി.

കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…

2 hours ago

മാദ്ധ്യമങ്ങൾ നിശ്ചയിച്ച ആളെ തിരുവനന്തപുരം മേയറാക്കാതെ ബിജെപി ധിക്കാരം.

പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന്‌ മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…

2 hours ago

ശത്രുവിനെ ഇരു ചെവിയറിയാതെ തകർത്ത് തരിപ്പണമാക്കും ! കലാം-4 ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം

ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…

3 hours ago

മ്യാൻമറിലും ബംഗ്ലാദേശിലും സൈനിക താവളങ്ങൾ !! ഇന്ത്യക്കെതിരെ മുത്തുമാല തന്ത്രവുമായി ചൈന

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…

3 hours ago

ഉണർന്നാൽ വിജയിക്കാം…| SHUBHADINAM

നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…

4 hours ago

കരോൾ എ. ഡീറിംഗ്: സമുദ്രത്തിലെ വിടവാങ്ങാത്ത നിഗൂഢത

സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…

4 hours ago