ദില്ലി: എട്ടു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് കോടതി നിര്‍ദേശം നല്‍കി.
ഓരോ സംസ്ഥാനത്തും ന്യൂനപക്ഷങ്ങളെ നിര്‍വ്വചിക്കണമെന്നും മാനദണ്ഡങ്ങള്‍ നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഉള്ള നിര്‍വ്വചനവും സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും നിശ്ചയിക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.
സംവരണം പ്രധാനമായും സംസ്ഥാന അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളിലെ ഭൂരിപക്ഷ ജനവിഭാഗത്തിനാണ് സംവരണം ലഭിക്കുന്നത്. അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഭൂരിപക്ഷമായതിനാല്‍ അതാതു സംസ്ഥാനങ്ങളില്‍ സംവരണം ലഭിക്കാത്ത സ്ഥിതിയിലാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത് പരിഗണിച്ചാണ് ന്യൂനപക്ഷങ്ങളെ പുനര്‍നിര്‍വ്വചിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയത്.
ജമ്മു കശ്മീര്‍, പഞ്ചാബ്, ലക്ഷദ്വീപ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണമെന്നാണ് കോടതി നിര്‍ദേശം. ഈ എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണ്. ഇതു കണക്കിലെടുത്ത് എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ച് സംവരണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കോടതി നല്‍കിയ സമയപരിധി പാലിച്ചുകൊണ്ട് മൂന്നുമാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണ് കമ്മീഷന്‍റെ പ്രതീക്ഷ.
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…