ദില്ലി : ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി. ശ്രീശാന്തിന്റെ ഹര്‍ജി ഭാഗികമായി അനുവദിച്ച സുപ്രീംകോടതി ആജീവനാന്ത വിലക്ക് പാടില്ലെന്ന് മാത്രമാണ് പറഞ്ഞത്. മറ്റ് നടപടികള്‍ ബിസിസിഐക്ക് തീരുമാനിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.
ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്കിയ ഹര്‍ജിയിലാണു സുപ്രിംകോടതിയുടെ വിധി. ജസ്റ്റിസ് അശോക് ഭൂഷന്, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്. ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന് റോയല്‍സ് ടീം മുന്‍ താരമായ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…
കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…