Tuesday, April 23, 2024
spot_img

ശ്രീ​ശാ​ന്തി​ന് ഭാ​ഗി​ക ആ​ശ്വാ​സം; ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി

ദില്ലി : ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി. ശ്രീശാന്തിന്റെ ഹര്‍ജി ഭാഗികമായി അനുവദിച്ച സുപ്രീംകോടതി ആജീവനാന്ത വിലക്ക് പാടില്ലെന്ന് മാത്രമാണ് പറഞ്ഞത്. മറ്റ് നടപടികള്‍ ബിസിസിഐക്ക് തീരുമാനിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

ബി​സി​സി​ഐ ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ചോ​ദ്യം ചെ​യ്ത് ശ്രീ​ശാ​ന്ത് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു സു​പ്രിം​കോ​ട​തി​യു​ടെ വി​ധി. ജ​സ്റ്റി​സ് അ​ശോ​ക് ഭൂ​ഷ​ന്‍, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണു വി​ധി പ​റ​ഞ്ഞ​ത്. ഐ​പി​എ​ല്‍ ആ​റാം സീ​സ​ണി​ലെ ഒ​ത്തു​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ടീം ​മു​ന്‍ താ​ര​മാ​യ ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കേ​സി​ല്‍ ശ്രീ​ശാ​ന്തി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യെ​ങ്കി​ലും വി​ല​ക്ക് പി​ന്‍​വ​ലി​ക്കാ​ന്‍ ബി​സി​സി​ഐ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ശ്രീ​ശാ​ന്ത് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related Articles

Latest Articles