pralay-missile
ദില്ലി : അഗ്നിയ്‌ക്ക് പിന്നാലെ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അതിർത്തികളിൽ വിന്യസിക്കാനൊരുങ്ങി സേനകൾ. പാക്-ചൈന അതിർത്തി ലക്ഷ്യമാക്കി നിർമ്മിച്ച പ്രളയ് മിസൈലുകൾ ജനറൽ ബിപിൻ റാവതിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു. കരസേനയ്‌ക്ക് അടിയന്തിര ഘട്ടത്തിൽ വളരെ പെട്ടെന്ന് ട്രക്കുകളിൽ ഘടിപ്പിച്ച വിക്ഷേപണികളിൽ നിന്നും പ്രളയ് കുതിച്ചുയരും. അതിർത്തിയിലുടനീളം അതിവേഗം എത്തിക്കാനും മറ്റ് സാങ്കേതിക സഹായമില്ലാതെ ഒരു സൈനിക യൂണിറ്റിന് നേരിട്ട് കൈകാര്യം ചെയ്യാനാകുന്ന സംവിധാനമാണ് പ്രളയ് മിസൈലുകളുടെ സവിശേഷത. പ്രളയ് മിസൈലുകളുടെ സാന്നിദ്ധ്യം അതിർത്തികളിൽ നിർണ്ണായകമാകും.
150-500 കിലോമീറ്റർ പരിധിയിൽ പ്രഹരം നടത്താൻ പ്രളയ്ക്ക് കഴിയുമെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. പുതിയ ഭൂതല ബാലിസ്റ്റിക് മിസൈലുകൾ തയ്യാറാണെന്നും നടപടികൾ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. അതിർത്തികളിലെ അടിയന്തിര ആവശ്യം പരിഗണിച്ചു തന്നെയാണ് ഹൃസ്വദൂര മിസൈലുകളുടെ ദ്രുതഗതിയിലുള്ള നിർമ്മാണം. മൂന്നിലേറെ തവണത്തെ പരീക്ഷണങ്ങളെ വിജയകരമായി പൂർത്തിയാക്കിയ പ്രളയ് നിലവിലെ ചൈനയുടെ ഗൂഢ ലക്ഷ്യങ്ങൾക്ക് കനത്ത തിരിച്ചടി തന്നെയാണ്.
പാക്-ചൈന അതിർത്തിയെ ലക്ഷ്യം വെച്ചു തന്നെയാണ് ഉഗ്രപ്രഹര ശേഷിയുള്ള ഇന്ത്യയുടെ തദ്ദേശീയ മിസൈലുകൾ കുതിക്കുക. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങൾ തകർക്കുക എന്നത് ഈ കാലഘട്ടത്തിലെ ഏറെ ദുഷ്‌ക്കരമായ തന്ത്രമാ ണെന്നതും പ്രളയിനെ വ്യത്യസ്തമാക്കുന്നു. അതീവ കൃത്യതയോടെ ഉപയോഗിക്കാവുന്നവയാണ് പ്രളയ് മിസൈലുകളെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…