sdpi--police
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല സമ്മേളനത്തിനും റാലിക്കും പോലീസിന്റെ എതിർപ്പുകളെ മറികടന്ന് അനുമതി നൽകിയത് വിവാദത്തിലാകുന്നു. സംഘര്ഷ സാധ്യതയുള്ളതിനാലാണ് പരിപാടിക്ക് അനുമതി നല്കാന് ജില്ലാ പോലീസും ജില്ലാ ഭരണകൂടവും തായ്യാറാകാതിരുന്നത്. ഒടുവില് ഉന്നതങ്ങളില് നിന്നുള്ള സമ്മര്ദ്ദത്തെ തുടര്ന്നാണ് കഴിഞ്ഞ ദിവസം ഉപാധികളോടെ അനുമതി നല്കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില് പിന്തുണ ഉറപ്പിക്കുന്നതിന് ഭരണകക്ഷിയും മതതീവ്രവാദികളും തമ്മിലുണ്ടാക്കിയ രഹസ്യധാരണയാണ് അനുമതിക്ക് പിന്നിലെന്നാണ് ആക്ഷേപം. ഈ മാസം 21നാണ് പോപ്പുലര്ഫ്രണ്ട് സമ്മേളനം.
ഹൈക്കോടതി പോലും മതതീവ്രവാദ സംഘടനകളെന്ന് പ്രഖ്യാപിച്ച എസ്ഡിപിഐക്കും പോപ്പുലര്ഫ്രണ്ടിനും ശക്തിപ്രകടനം നടത്താന് ഒത്താശ ചെയ്തതിലൂടെ സര്ക്കാര് ഇത്തരം സംഘടനകള്ക്ക് കീഴടങ്ങിയെന്നാണ് വിമര്ശനം. ആലപ്പുഴയില് നടത്തിയ രണ്ട് അരുംകൊലകള്ക്ക് പിന്നാലെ ഇത്തരത്തില് സമ്മേളനം നടത്തുന്നത് കേസിലെ സാക്ഷികളെയും കൊലയ്ക്കിരയായവരുടെ ബന്ധുക്കളെയും ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ആര്എസ്എസ് പ്രവര്ത്തകന് നന്ദുവിനെയും ഒബിസി മോര്ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്ജീത് ശ്രീനിവാസനെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില് പ്രധാന പ്രതികളെയടക്കം ഇനിയും പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസമാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…