പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
കാസർഗോഡ് :തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് അടിപിടിയിലേക്ക് നീണ്ടത്. തമ്മിലടിയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നേതൃത്വം പ്രതിരോധത്തിലായി.
നേരത്തെ ജെയിംസ് പന്തമാക്കൻ കോൺഗ്രസ് വിട്ട് ഡിഡിഎഫ് എന്ന സംഘടനയുണ്ടാക്കിയിരുന്നു. ചർച്ചകൾക്കൊടുവിൽ ജെയിംസ് ഉൾപ്പെടെ 7 പേർ കഴിഞ്ഞ വർഷം പാർട്ടിയിലേക്ക് തിരിച്ചെത്തി. അന്ന് തിരിച്ചെത്തിയ 7 പേർക്കും ഈസ്റ്റ് എളേരി പഞ്ചായത്തിൽ സീറ്റ് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഒടുവിൽ 5 സീറ്റ് നൽകാമെന്ന് ഇന്നലെ രാത്രി നടത്തിയ ചർച്ചയിൽ തീരുമാനമായി. അതിനു ശേഷം സമൂഹ മാദ്ധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആക്ഷേപങ്ങളുണ്ടായി. ഇതോടെ രണ്ട് സീറ്റുകൾ നൽകിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്ന് വീണ്ടും യോഗത്തിനെത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് നേതാക്കൻമാർ ഏറ്റുമുട്ടിയത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…