Suresh Gopi-film-update
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി. വലിയ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കുന്ന പാപ്പന്‍ എന്ന (Pappan Movie) ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്. രണ്ട് ഗെറ്റപ്പുകളാണ് സുരേഷ് ഗോപിക്ക് ചിത്രത്തിലുള്ളത്. അതിൽ സുരേഷ് ഗോപി പോലീസ് യൂണിഫോമിൽ നിൽക്കുന്ന പാപ്പന്റെ രണ്ടാമത്തെ പോസ്റ്റർ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
2012ലെ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഇതിന് മുന്‍പ് പൊലീസ് വേഷത്തിലെത്തിയത്. സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. ഇപ്പോഴിതാ പാപ്പനിലെ ഈ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. പോലീസ് വേഷങ്ങളിൽ തകർത്തഭിനയിച്ച തങ്ങളുടെ സുരേഷ് ഗോപിയെ തിരികെ ലഭിച്ചുവെന്നാണ് ആരാധകർ പറയുന്നത്. അതേസമയം ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ.
ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലേലം, വാഴുന്നോർ, ക്രിസ്ത്യൻ ബ്രദേഴ്‌സ് ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റുകൾ സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിര പാപ്പനിൽ അണിനിരക്കുന്നുണ്ട്. അതേസമയം ആദ്യമായാണ് സുരേഷ് ഗോപിയും മകൻ ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…