ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്താൻ നീക്കവുമായി പത്തനംതിട്ട ജില്ല പൊലീസ് നേതൃത്വം. കുംഭമാസ പൂജകൾക്ക് ശബരിമല നട ചൊവ്വാഴ്ച തുറക്കാനിരിക്കെ ശബരിമലയിൽ പൂർണമായ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് ജില്ല പൊലീസ് മേധാവി കളക്റ്റർക്ക് റിപ്പോർട്ട് നൽകി. പ്രതിഷേധമുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എസ്പിയുടെ റിപ്പോർട്ട്.
അതേസമയം ശബരിമല നട വീണ്ടും തുറക്കാനിരിക്കെ കനത്ത സുരക്ഷ ക്രമീകരണമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണമേഖല എഡിജിപി അനിൽകാന്തിന്‍റെ നേതൃത്വത്തിൽ 3,000 പൊലീസുകാരെ വിന്യസിക്കും. തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതലയുള്ള മനോജ് എബ്രഹാമും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ പി.കെ മധു, കോട്ടയം എസ്പി ഹരിശങ്കർ, പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്പി വി.അജിത് എന്നിവരും സംഘത്തിലുണ്ടാകും.
ശബരിമല നട തുറക്കുന്ന ദിവസങ്ങളിൽ യുവതികൾ സന്ദർശനത്തിന് എത്തിയേക്കുമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധം അതിരു കടക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ ഏതാനും യുവതികൾ ശബരിമലയിലെത്തുകയും അവർക്കെതിരെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…