ഭാരത് ജോഡോ യാത്ര ജനക്കൂട്ടത്തിനാൽ ചുറ്റപ്പെട്ടപ്പോൾ
ശ്രീനഗർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷ പ്രശ്നങ്ങളെത്തുടർന്നാണ് യാത്ര നിർത്തി വയ്‌ക്കേണ്ടി വന്നത്. ജോഡോ യാത്ര, ഇന്ന് 11 കിലോമീറ്റർ താണ്ടും എന്നാണ് കരുതിയിരുന്നത് എന്നാൽ ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ യാത്ര നിർത്തേണ്ടി വന്നു
ശ്രീനഗറിലേക്കുള്ള യാത്രാ മദ്ധ്യേ ബനിഹാൽ തുരങ്കം കഴിഞ്ഞതിനു തൊട്ടു പിന്നാലെ വൻ ജനക്കൂട്ടം എത്തി. ഇവരെ നിയന്ത്രിക്കാൻ മതിയായ സുരക്ഷ ഉദ്യോഗസ്ഥരില്ലാത്തിരുന്നതിനെ തുടർന്നാണ് യാത്ര നിർത്തിവച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
ജനക്കൂട്ടത്തെ തുടർന്ന് 30 മിനിറ്റോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ല. തുടർന്ന് രാഹുലിനെ സുരക്ഷാ വാഹനത്തിൽ കയറ്റിയ ശേഷം ഇന്നത്തേക്ക് യാത്ര അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ലയും ബനിഹാലിൽ യാത്രയിൽ പങ്കു ചേർന്നിരുന്നു. ഭാരത് ജോഡോ യാത്ര നിർത്തേണ്ടി വന്നത് വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതിനാലാണ് എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. താൽക്കാലികമായി നിർത്തിയെങ്കിലും യാത്രയുമായി മുന്നോട്ടുപോകുമെന്നും രാഹുൽ പറഞ്ഞു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…