shabarimala
പത്തനംതിട്ട: ശബരിമല മണ്ഡലകാലം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൊലീസ് തുടങ്ങി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം.പമ്പ, നിലക്കല്‍, സന്നിധാനം എന്നിങ്ങനെ മൂന്ന് സെക്ടറുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുക. മുന്ന് എസ്പിമാർക്ക് ചുമതല നല്‍കും. നിലക്കല്‍ മുതല്‍ പമ്പവരെ ട്രാഫിക് നിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടില്ല.
എന്നാല്‍ മാസപൂജാസമയത്ത് ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ഉണ്ടാകും. നിലക്കല്‍ പ്രധാന ഇടത്താവളമായതിനാല്‍ കുടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷശക്തമാക്കാനാണ് പൊലീസ് തീരുമാനം. ഇതിനായുള്ള പരിശോധനകള്‍ പൂർത്തിയായികഴിഞ്ഞു. പ്ലാപള്ളി മുതല്‍ വാഹനങ്ങളും തീർത്ഥാടകരും ക്യാമറ നിരീക്ഷണത്തില്‍ ആയിരിക്കും.
സന്നിധാനത്തും കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. കഴിഞ്ഞ ദിവസം അദാലത്തിന് എത്തിയ ഡിജിപി ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.പ്രധാന ശബരിമല പാതകളായ എരുമേലി പമ്പ വടശ്ശേരിക്കര പമ്പ എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങ് ശക്തമാക്കാനും തീരുമാനച്ചിടുണ്ട്.
പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള കാനനപാതകളില്‍ സുരക്ഷശക്തമാക്കും. സുഖ ദർശനത്തിന്‍റെ ഭാഗമായി കേരളപൊലീസ് ഏർപ്പെടുത്തിയിട്ടുള്ള വെർച്വുൽ ക്യൂസംവിധാനം ഈ വർഷവും തുടരും. ബുക്കിങ്ങ് തുടങ്ങുന്ന തീയതി തിരുമാനിച്ചിട്ടില്ല. ട്രാഫിക് നിയന്ത്രണത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ചിലസ്ഥലങ്ങളില്‍ പോലീസ് ഔട്ട് പോസ്റ്റുകള്‍ തുടങ്ങും.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…