പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് വരുന്നു. ലാസ്റ്റ് സീനും പ്രൊഫൈല്‍ ചിത്രവും ഇനി ചിലരില്‍ നിന്ന് മാത്രമായി മറച്ചുവെക്കാം. അതെ.. സത്യമാണ് വരാനിരിക്കുന്ന വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ ഇനി ചിലരില്‍ നിന്ന് മാത്രമായി ലാസ്റ്റ് സീന്‍ സ്റ്റാറ്റസും പ്രൊഫൈല്‍ ചിത്രവും മറച്ചുവെക്കാം കഴിയും.
പ്രൈവസി സെറ്റിങ്സിലെ ലാസ്റ്റ് സീന്‍ ഓപ്ഷനില്‍ പോയാല്‍ ദൃശ്യമാകുന്ന എവരിവണ്‍, മൈ കോണ്ടാക്ട്സ്, നോബഡി എന്നീ പ്രൈവസി ഫീച്ചറുകള്‍ക്കൊപ്പം പ്രത്യേക കോണ്ടാക്ടുകളില് നിന്ന് മാത്രമായി വിവരങ്ങള്‍ മറച്ചുവെക്കാനായി ‘മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്’ എന്നൊരു പുതിയ പ്രൈവസി ഫീച്ചറും വാട്സ്ആപ്പ് ചേര്‍ത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.
വാട്സ്ആപ്പില്‍ ഒരാള്‍ അവസാനം ഓണ്‍ലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ് ലാസ്റ്റ് സീന്‍. യൂസര്‍മാരുടെ ചാറ്റിംഗ് ടാബിന്റെ മുകളില്‍ പേരിന് താഴെയാണ് ലാസ്റ്റ് സീന്‍ ദൃശ്യമാകുന്നത്.
അതേസമയം ഈ ഫീച്ചര്‍ താല്പര്യമില്ലാത്തവര്ക്കായി അത് അപ്രത്യക്ഷമാക്കാനുള്ള സൗകര്യവും വാട്സ്ആപ്പ് നല്‍കിയിരുന്നു. എന്നാല്‍, ‘ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്’ മറച്ചുവെക്കാനായി വാട്സ്ആപ്പ് ആദ്യം നല്കിയ സൗകര്യത്തിന് ചില പോരായ്മകളുണ്ടായിരുന്നു. കോണ്ടാക്ടിലുള്ള മുഴുവന്‍ ആളുകള്‍ക്കും ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് കാണാന്‍ സാധിക്കില്ല എന്നതായിരുന്നു അതിന്റെ പ്രശ്നം. എന്നാല്‍, അതിന് പരിഹാരവുമായാണ് വാട്സ്ആപ്പ് രംഗത്തെത്തിയിരിക്കുന്നത്.
നിലവില്‍ ഈ പുതിയ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അപ്ഡേഷനില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് മറ്റു റിപ്പോർട്ടുകളിൽ നിന്ന് അറിയാൻ കഴിയുന്നത്.
പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…
ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…
ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor
ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…
മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…
എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…