Friday, April 26, 2024
spot_img

വാട്ട്സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍ കണ്ടോ? ലാസ്റ്റ്​ സീനും പ്രൊഫൈല്‍ ചിത്രവും ഇനി ചിലരില്‍ നിന്ന് മാത്രമായി​ മറച്ചുവെക്കാം.!

പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ് വരുന്നു. ലാസ്റ്റ്​ സീനും പ്രൊഫൈല്‍ ചിത്രവും ഇനി ചിലരില്‍ നിന്ന് മാത്രമായി​ മറച്ചുവെക്കാം. അതെ.. സത്യമാണ് വരാനിരിക്കുന്ന വാട്​സ്​ആപ്പ്​ അപ്​ഡേറ്റിലൂടെ ഇനി ചിലരില്‍ നിന്ന് മാത്രമായി​ ലാസ്റ്റ്​ സീന്‍ സ്റ്റാറ്റസും പ്രൊഫൈല്‍ ചിത്രവും മറച്ചുവെക്കാം കഴിയും.

പ്രൈവസി സെറ്റിങ്സിലെ ലാസ്റ്റ്​ സീന്‍ ഓപ്​ഷനില്‍ പോയാല്‍ ദൃശ്യമാകുന്ന എവരിവണ്‍, മൈ കോണ്ടാക്‌ട്സ്, നോബഡി എന്നീ പ്രൈവസി ഫീച്ചറുകള്‍ക്കൊപ്പം പ്രത്യേക കോണ്‍ടാക്ടുകളില്‍ നിന്ന്​ മാത്രമായി വിവരങ്ങള്‍ മറച്ചുവെക്കാനായി ‘മൈ കോണ്ടാക്‌ട്സ് എക്സെപ്റ്റ്’ എന്നൊരു പുതിയ പ്രൈവസി ഫീച്ചറും വാട്​സ്​ആപ്പ്​ ചേര്‍ത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.

വാട്​സ്​ആപ്പില്‍ ഒരാള്‍ ​അവസാനം ഓണ്‍ലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ്​ ലാസ്റ്റ്​ സീന്‍. യൂസര്‍മാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയാണ് ​ലാസ്റ്റ്​ സീന്‍ ദൃശ്യമാകുന്നത്​.

അതേസമയം ഈ ഫീച്ചര്‍ താല്‍പര്യമില്ലാത്തവര്‍ക്കായി അത്​ അപ്രത്യക്ഷമാക്കാനുള്ള സൗകര്യവും വാട്​സ്​ആപ്പ്​ നല്‍കിയിരുന്നു. എന്നാല്‍, ‘ലാസ്റ്റ്​ സീന്‍ സ്റ്റാറ്റസ്​’ മറച്ചുവെക്കാനായി വാട്​സ്​ആപ്പ്​ ആദ്യം നല്‍കിയ സൗകര്യത്തിന്​ ചില ​പോരായ്​മകളുണ്ടായിരുന്നു. കോണ്‍ടാക്​ടിലുള്ള മുഴുവന്‍ ആളുകള്‍ക്കും ലാസ്റ്റ്​ സീന്‍ സ്റ്റാറ്റസ്​ കാണാന്‍ സാധിക്കില്ല എന്നതായിരുന്നു അതിന്റെ പ്രശ്​നം. എന്നാല്‍, അതിന്​ പരിഹാരവുമായാണ് വാട്​സ്​ആപ്പ്​ രംഗത്തെത്തിയിരിക്കുന്നത്​.

നിലവില്‍ ഈ പുതിയ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അപ്ഡേഷനില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് മറ്റു റിപ്പോർട്ടുകളിൽ നിന്ന് അറിയാൻ കഴിയുന്നത്.

Related Articles

Latest Articles