ധനുഷ്-സെല്‍വരാഘവന്‍ കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന നാനേ വരുവേന്‍ എന്ന ചിത്രത്തിന് ശേഷം പുതുപേട്ടൈയ്ക്ക് രണ്ടാം ഭാഗം ഉടൻ. 2006ല്‍ ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി വലിയ വിജയം കൈവരിച്ച ചിത്രമാണ് പുതുപേട്ടൈ.
പുതുപേട്ടൈ, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന് ചിത്രങ്ങളുടെ സംവിധായകന്‍ സെല്‍വരാഘവന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ പുതുപേട്ടൈ 2 ആകും ആദ്യം ഒരുക്കുക എന്ന സ്ഥിരീകരണമാണ് സംവിധായകന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 2006ല്‍ ആയിരുന്നു പുതുപേട്ടൈ റിലീസ് ചെയ്തത്.
2010ല്‍ കാര്‍ത്തിയെ നായകനാക്കി തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ആയിരത്തില്‍ ഒരുവന്‍. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ധനുഷാകും നായകന്‍. പുതുപേട്ടൈക്ക് പുറമെ ധനുഷിന്‍്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായ കാതല്‍ കൊണ്ടേന്‍, മയക്കം എന്ന എന്നിവ സംവിധാനം ചെയ്തത് ധനുഷിന്‍്റെ ജേഷ്ഠ സഹോദരന്‍ കൂടിയായ സെല്‍വരാഘവന്‍ ആയിരുന്നു.
വി ക്രിയേഹന്‍സിന്‍്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നാനെ വരുവേന്‍ നിര്‍മ്മിക്കുന്നത്. മേയാത മാന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ദുജയാണ് ചിത്രത്തില്‍ ധനുഷിന്‍്റെ നായിക. സെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീത സംവിധാനം- യുവാന്‍ ശങ്കര്‍, എഡിറ്റിംഗ്- ഭുവന്‍ ശ്രീനിവാസന്‍, ഛായാഗ്രഹണം- യാമിനി യജ്ഞമൂര്‍ത്തി, കലാ സംവിധാനം ബി കെ വിജയ് മുരുകന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…