India

സന്ദേശ്ഖലി അതിക്രമം; ലൈംഗിക അതിക്രമത്തിനും ഭൂമി കയ്യേറ്റത്തിനും ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐഡിയുമായി സിബിഐ

കൊൽക്കത്ത: സന്ദേശ്ഖലിയിൽ അതിക്രമത്തിനിരയായ സ്ത്രീകൾക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐഡിയുമായി സിബിഐ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി തട്ടിയെടുക്കൽ എന്നിവ സംബന്ധിച്ചുള്ള പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി മാത്രമായിട്ടാണ് സിബിഐയുടെ നീക്കം. sandeshkhali@cbi.gov.in എന്നതാണ് ഇ മെയിൽ ഐഡി. കേസിലെ ഇരകളുടേയും ദൃക്‌സാക്ഷികളുടേയും സുരക്ഷ പരിഗണിച്ചാണ് നടപടി.

ഇനിയും പരാതികൾ നൽകാനുണ്ടെങ്കിൽ സന്ദേശ്ഖലിയിൽ ഉള്ളവർക്ക് ഈ ഇ മെയിൽ വഴി പരാതികൾ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സന്ദേശ്ഖലിയിലെ കേസ് പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് നീക്കമെന്നും സിബിഐ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

പ്രസ്തുത ഐഡി സന്ദേശ്ഖാലിയിൽ വ്യാപകമായി പ്രചരിപ്പിക്കണമെന്നും പ്രാദേശിക ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ച് പൊതു അറിയിപ്പ് നൽകണമെന്നും ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം, ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

anaswara baburaj

Recent Posts

ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇ യ്ക്ക് കൈയ്യേറ്റം !ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…

26 mins ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

1 hour ago

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

2 hours ago