India

തീവ്രവാദികളെ അവരുടെ താവളങ്ങളിൽ ചെന്ന് ഇല്ലാതാക്കി; ആർട്ടിക്കിൾ 370 റദ്ദാക്കി; രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ ഗവൺമെന്റാണ് ഇന്ന് അധികാരത്തിലുള്ളതെന്ന് പ്രധാനമന്ത്രി

ഉത്തരാഖണ്ഡ്: ബിജെപി സർക്കാരിന് കീഴിൽ ഭാരതം സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സുരക്ഷാ സേന തീവ്രവാദികളെ അവരുടെ താവളങ്ങളിൽ ചെന്നാണ് ഇല്ലാതാകുന്നത്. അതിനുള്ള അധികാരം ഇന്ന് അവർക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”തീവ്രവാദികളെ അവരുടെ താവളങ്ങളിൽ ചെന്നാണ് ഇപ്പോൾ സുരക്ഷാ സേന ഇല്ലാതാക്കുന്നത്. അതിനുള്ള അധികാരം ഇന്ന് അവർക്കുണ്ട്. രാജ്യത്തിന്റെ ഏതൊരു കോണിലും ദേശീയ സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ ഗവൺമെന്റാണ് ഇന്ന് അധികാരത്തിലുള്ളത്. ഭീകരർ പാകിസ്ഥാനിലേക്ക് ഒളിച്ചോടിയാൽ ഞങ്ങൾ അവിടെയെത്തി ശത്രുവിനെ ഉന്മൂലനം ചെയ്യും. പാകിസ്ഥാനും ഇക്കാര്യം മനസിലാക്കി തുടങ്ങി.

കോൺഗ്രസ് ഭരണകാലത്ത് സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പോലും ഉണ്ടായിരുന്നില്ല. ശത്രുവിന്റെ വെടിയുണ്ടകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുള്ള കവചം അവർക്ക് ലഭ്യമല്ലായിരുന്നു. ഈ സർക്കാർ എടുത്ത ചരിത്രപരമായ തീരുമാനമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഇതിന് പുറമെ പാർലമെന്റിൽ സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തി, മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി. ഇതെല്ലാം ഈ സർക്കാരിന്റെ നേട്ടങ്ങളാണ്.

കോൺഗ്രസ് എല്ലാക്കാലത്തും ജനങ്ങളുടെ പണം തട്ടിയെടുത്ത് ഭരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇടനിലക്കാർ പണം തട്ടിയെടുക്കുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. എന്നാലിന്ന് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുന്നത്. ഹിന്ദുവിശ്വാസങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്തുള്ള നിലപാടുകളാണ് പലപ്പോഴും കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസ് ഭഗവാൻ ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തു. രാമക്ഷേത്രം നിർമ്മാണം എതിർത്തു. ക്ഷേത്രം ഉയരുന്നതിനെതിരെ പല രീതിയിൽ തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ ക്ഷേത്രം ഉയർത്തിയവർ അതെല്ലാം മറന്ന് അവരെ പ്രാണപ്രതിഷ്ഠയിലേക്കായി ക്ഷണിച്ചു. എന്നാൽ കോൺഗ്രസ് ഈ ക്ഷണം ബഹിഷ്‌കരിച്ചു കൊണ്ട് അവരെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും’ പ്രധാനമന്ത്രി പറഞ്ഞു.

anaswara baburaj

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

19 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

25 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

39 mins ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

1 hour ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 hours ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago