ബംഗളൂരു : മൈസൂരുവിൽ രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാമനഗരയിലെ കുടൂർ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ഒൻപത് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ജൂൺ ഏഴിനാണ് മാണ്ഡ്യയിലെ അരകെരെ, കെ. ബെട്ടനഹള്ളി എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ലൈംഗികത്തൊഴിലാളികളായ ചാമരാജനഗർ സ്വദേശിനി സിദ്ധമ്മ, ചിത്രദുർഗ സ്വദേശിനി പാർവതി എന്നിവരാണ് കൊല്ലപ്പെട്ടത്.ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു ഇരുവരും. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുമകുരുവിലെ ദാബാസ്പേട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ചന്ദ്രകല ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്തിരുന്നു.
ചന്ദ്രകലയെ ഈ തൊഴിലേക്ക് തള്ളിവിട്ട എല്ലാ സ്ത്രീകളെയും കൊല്ലുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട സിദ്ധമ്മയെയും പാർവതിയെയും ജൂൺ അഞ്ചിന് മൈസൂരിലെ മേറ്റഗള്ളിയിലുള്ള വാടക വീട്ടിലേക്ക് ചന്ദ്രകല വിളിപ്പിച്ചു. പിറ്റെദിവസം ചന്ദ്രകലയും കാമുകനും ചേർന്ന് ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുത്തു.
തുടർന്ന് തലയില്ലാത്ത മൃതദേഹങ്ങൾ ബൈക്കിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. ബെംഗളൂരുവിലെ അഡുഗോഡിയിൽ കുമുദ എന്ന സ്ത്രീയെ സമാനമായ രീതിയിൽ ഇരുവരും കൊലപ്പെടുത്തിയിരുന്നു. അതേസമയം സമാനമായ രീതിയിൽ കൊല്ലപ്പെടേണ്ട മറ്റ് അഞ്ച് സ്ത്രീകളുടെ പട്ടിക പ്രതികൾ തയ്യാറാക്കിയിരുന്നതായി ഐജി പ്രവീൺ മധുകർ പവാർ പറഞ്ഞു.
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…