പ്രതീകാത്മക ചിത്രം
ഭുവനേശ്വർ : ഒഡീഷയിൽ വീണ്ടും റഷ്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നാണ് റഷ്യക്കാരൻ മില്യാകോവ് സെർജിയെ ജഗത്‌സിങ്പുർ ജില്ലയിലെ പാരാദിപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
15 ദിവസത്തിനിടെ റഷ്യൻ പൗരന്മാരുടെ മൂന്നാമത്തെ മരണമാണിത്. അൻപത്തിയൊന്നുകാരനായ മില്യാകോവ് സെർജി, എംബി അൽദ്നാ കപ്പലിലെ ചീഫ് എൻജിനീയറാണ്. മുംബൈയിൽനിന്നു ബംഗ്ളാദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു കപ്പൽ ഇവിടെ നങ്കൂരമിട്ടത്. പുലർച്ചെ നാലരയോടെയാണു മൃതദേഹം കണ്ടെത്തിയതെന്നും മരണകാരണത്തെപ്പറ്റി വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി തുറമുഖ ചെയർമാൻ പി.എൽ.ഹരാനന്ദ് അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എംപി പാവൽ ആന്റോവിനെയും (66), സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…