Kerala

ദേവസ്വം ബോർഡിന് തിരിച്ചടി ; ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിക്കുന്നതിനെതിരെ ഹൈക്കോടതി സ്റ്റേ ; നിലവിൽ പദ്ധതിയുമായി മുന്നോട്ട് പോവരുതെന്ന് നിർദ്ദേശം

ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിനായി ലേലം നടത്താനുള്ള മലബാർ ദേവസ്വം ബോർഡിന്റെ പദ്ധതി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പദ്ധതിയുമായി മുന്നോട്ട് പോവരുതെന്ന് കോടതി നിർദ്ദേശിച്ചു. ക്ഷേത്ര പരിസരത്ത് നിലവിലെ സ്ഥിതി തന്നെ തുടരണമെന്നും, ഇതിനെതിരായി ഒരു പ്രവർത്തികളിലും ഏർപ്പെടരുതെന്നും കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.

ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിൽക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു . സംഭവത്തിൽ നിയമ നടപടികളിലൂടെയും സമര പരിപാടികളിലൂടെയും ശക്തമായ പ്രതിരോധം തീർക്കുകയായിരുന്നു വിശ്വാസി സമൂഹം. പ്രതിഷേധത്തിന്റെ ഭാഗമായി ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങൾ ഒത്തുകൂടി പ്രതിഷേധവും നടത്തിയിരുന്നു. 12 ഏക്കറോളം വരുന്ന ക്ഷേത്ര ഭൂമി വാണിജ്യ സാധ്യതകളുള്ള പൊതു ഭൂമിയാക്കാനും, അതിനായി ആചാര മര്യാദകളും ശുദ്ധി നിഷ്ഠകളും പാലിക്കേണ്ട ബാധ്യതയുള്ള ക്ഷേത്ര മതിലകത്തിന്റെ വിസ്തൃതി വളരെ ചെറിയൊരു വട്ടത്തിലേക്ക് മാത്രമായി ചുരുക്കാനും, ബാക്കി ഭൂമിയിൽ കച്ചവടം നടത്താനുമായി ചിലർ നടത്തുന്ന ഗൂഡാലോചനയുടെ തുടർച്ചയാണിതെന്നും വിശ്വാസി സമൂഹം പറഞ്ഞിരുന്നു

aswathy sreenivasan

Share
Published by
aswathy sreenivasan

Recent Posts

ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇ വി എം ഇന്ത്യ വിശ്വസ്തനാണ് ! EVM INDIA

ആശങ്കകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് ! ELON MUSK

8 mins ago

കർണ്ണാടകയിലെ ഇന്ധനവില വര്‍ധനവ് ! പ്രതിഷേധത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് മുൻ എംഎൽസി എം ബി ഭാനുപ്രകാശ്

ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…

23 mins ago

കേരളത്തിൽ ബിജെപി ഉണ്ട് !

കേരളത്തിൽ ബിജെപിയുടെ സ്ഥാനം സഖാക്കൾ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് ജി സുധാകരൻ

30 mins ago

ഗവർണർ സർക്കാർ പോര് മുറുകുന്നു ! സർക്കാരിന് വീണ്ടും തിരിച്ചടി I WEST BENGAL

ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE

1 hour ago

പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടം ! രക്ഷാപ്രവർത്തനം പൂർത്തിയായി ! 15 മരണം സ്ഥിരീകരിച്ചു! 60 പേർക്ക് പരിക്ക്; അപകടത്തിൽ പെടാത്ത ബോഗികളുമായി കാഞ്ചൻ ജംഗ എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു

പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും…

1 hour ago