Onam

ആയിരങ്ങൾക്ക് തിരുവോണ സദ്യയൊരുക്കി സേവാഭാരതി, കൈ മെയ് മറന്ന് 70 യൂണിറ്റുകളിൽ നിന്ന് നൂറുകണക്കിന് സ്വയംസേവകർ, ആദ്യപന്തിയിൽ സദ്യ വിളമ്പിക്കൊടുത്ത് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷുംകൈ മെയ്ആയിരങ്ങൾക്ക് തിരുവോണ സദ്യയൊരുക്കി സേവാഭാരതി, കയ് മെയ് മറന്ന് 70 യൂണിറ്റുകളിൽ നിന്ന് നൂറുകണക്കിന് സ്വയംസേവകർ, ആദ്യപന്തിയിൽ സദ്യ വിളമ്പിക്കൊടുത്ത് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും

തിരുവനന്തപുരം: മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് ഓണാഘോഷവും തിരുവോണ സദ്യയും. എന്നാൽ ഓണമുണ്ണാൻ കഴിയാത്ത ആയിരക്കണക്കിന് പേരുണ്ട് നമുക്കിടയിൽ. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളും കൂട്ടിരുപ്പ്കാരും ആശുപത്രി ജീവനക്കാരും ഇതിൽപ്പെടും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പ്കാരും ജീവനക്കാർക്കുമായി 6000 ത്തോളം പേർക്ക് ഓണസദ്യ ഒരുക്കിയിരിക്കുകയാണ് സേവാഭാരതി. ഓണസദ്യ നടൻ സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു. ഗോകുൽ സുരേഷ് മുഖ്യാതിഥിയായിരുന്നു. സേവാഭാരതിയുടെ തിരുവനന്തപുരം ജില്ലയിലെ എഴുപതോളം സേവാഭാരതി യുണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരാണ് സദ്യയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യ പന്തിയിൽ സദ്യ വിളമ്പി.

‘സേവാഭാരതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്.വർഷങ്ങളായി തിരുവോണ ദിനത്തിലെ ഈ അന്നദാനത്തിൽ പങ്കെടുക്കാറുണ്ട്. ഇത് എന്റെ അമ്മ എന്നെ ഏൽപ്പിച്ച ദൗത്യമാണ്’സുരേഷ് ഗോപി അറിയിച്ചു. സേവാഭാരതിയുടെയും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും പ്രവർത്തകരുടെയും അക്ഷീണ പ്രവർത്തനത്തിന്റെ ഫലമാണ് തിരുവോണ സദ്യ. മെഡിക്കൽ കോളേജ് അധികൃതരുടെയും നാട്ടുകാരുടെയും പൂർണ്ണ സഹകരണം ഇതിനുണ്ടെന്നും സേവാഭാരതി സംസ്ഥാന പ്രസിഡന്റ്‌ രഞ്ജിത് ഹരി പറഞ്ഞു.

Anandhu Ajitha

Recent Posts

എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കാലിടർച്ച !പദ്ധതിയുടെ പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…

21 minutes ago

വർഷങ്ങളായി മുടങ്ങിക്കിടന്ന മഹാമാഘ മഹോത്സവം ഇനി തെക്കൻ കുംഭമേള I KUMBH MELA IN KERALA

തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത്‌ ഗവർണർ…

44 minutes ago

കാട്ടുകള്ളന്മാർ പുറത്തു വരും !! ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും; സുപ്രധാന ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേത്

കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…

50 minutes ago

അജ്ഞാതരുടെ വെടിയേറ്റ ഇന്ത്യ വിരുദ്ധൻ ഉസ്മാൻ ഹാദി മരിച്ചു I BANGLADESH UNREST

ഉസ്‌മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…

1 hour ago

വി ബി ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി ! ചടുല നീക്കവുമായി കേന്ദ്രസർക്കാർ ! VB G RAM G BILL

ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സർക്കാർ !…

2 hours ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും ! ഞെട്ടിക്കുന്ന റിപ്പോർട്ട്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

3 hours ago