കൊല്ലം: കുരീപ്പുഴയില്‍ പതിനേഴുകാരി ഒട്ടേറ തവണ പീഡിപ്പിക്കപെട്ട കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും കൊട്ടിയത്തെ ഒരു ഹോം സ്റ്റേ നടത്തിപ്പുകാരായ ദമ്പതികളുമാണ് പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്ന പലരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ബന്ധുക്കള്‍ തന്നെ പലര്‍ക്കും കാഴ്ച്ചവെച്ചുവെന്നാണ് കുട്ടിയുടെ മൊഴി. കൗണ്‍സലിങ്ങില്‍ പതിനേഴുകാരി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൂടുതല്‍ അറസ്റ്റ്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും, കൊട്ടിയത്ത് ഹോം സ്റ്റേ നടത്തിവന്നിരുന്ന ദമ്പതികളാണ് പിടിയിലായത്.
കേസില്‍ നേരത്തെ അറസ്റ്റിലായ പെണ്‍കുട്ടിയുടെ അമ്മായിയും കരുനാഗപ്പള്ളിയിലെ സില്‍വര്‍ പ്ലാസ ലോഡ്ജ് നടത്തിപ്പുകാരായ മൂന്നു പേരും റിമാന്‍ഡിലാണ്. പെണ്‍കുട്ടിയെ പലസ്ഥലങ്ങളില്‍ വച്ചു പീഡിപ്പിക്കുകയും ഇതിന് ഒത്താശ ചെയ്തു കൊടുത്തുവെന്ന് പൊലീസ് സംശയിക്കുന്നു. പലരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി പോകുന്നുവെന്ന് പറഞ്ഞാണ് പതിനേഴുകാരി പതിവായി വീട്ടില്‍ നിന്നു ഇറങ്ങിയിരുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ഒരു മതസ്ഥാപനത്തിലാക്കുകയായിരുന്നു. അവിടെവച്ചു നടന്ന കൗണ്‍സലിങ്ങിലാണ് പീഡന വിവരം തുറന്നു പറഞ്ഞത്
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…