Sexual-attack-against-child-police-arrest
മലപ്പുറം: പോക്സോ കേസ്സിലെ പ്രതി പോലീസിന്റെ പിടിയിൽ. മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിരയാക്കിയ സംഭവത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. മലപ്പുറം മമ്പാട് സ്വദേശി കല്ലിങ്കൽ അബ്ദുള്ള ആണ് അറസ്റ്റിലായത്.
കുട്ടിയെ ആരാധനാലയത്തിൽ വെച്ചാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് മാനസിക നില തകരാറിലായ കുട്ടി പഠനത്തിൽ പിന്നോക്കം പോയിരുന്നു.
ഇതോടെ തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരവെ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതി ഒളിവിലായിരുന്നു.
രണ്ടായിരത്തിപ്പതിനാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് വിദേശത്തേക്ക് കടന്നിരുന്ന പ്രതിയെ നാട്ടിലെത്തിയ ശേഷമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ I…