rape-case
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ട്കാരിയായ വിദ്യാര്‍ത്ഥിനിയോടാണ് നാദാപുരത്തെ ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ ലൈംഗികാതിക്രമം കാട്ടിയത്. വെള്ളൂര്‍ കോടഞ്ചേരി സ്വദേശിയായ പാറോള്ളതില്‍ ബാബുവാണ് നാദാപുരം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ട്യൂഷന്‍ സെന്ററില്‍ വച്ച് ബാബു വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറഞ്ഞു. തുടർന്ന് കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയ ബാബുവിനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ മാസമാണ് ഇയാള്‍ നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. പോലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ അജ്ഞാതര്‍ സ്ഥാപനം അടിച്ചുതകര്‍ക്കുകയും ബോര്‍ഡുകള്‍ ഉള്‍പ്പടെ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…