പത്തനംതിട്ട: പത്തനംതിട്ടയിൽ സേവാഭാരതി പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ.പത്തനംതിട്ട ജെ മാർട്ട് പെട്രോൾ പമ്പിലാണ് അക്രമം നടന്നത്. പമ്പിൽ പെട്രോൾ അടിക്കാൻ സേവാഭാരതിയുടെ ആംബുലൻസുമായി എത്തിയ സേവാഭാരതിയുടെ പ്രവർത്തകനാണ് കുട്ടിസഖാക്കളുടെ മർദ്ദനമേറ്റത്. പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് അക്രമം നടന്നത്.
കലോത്സവവേദിയിൽ നിന്നെത്തിയ ജില്ലാ ഭാരവാഹികളായ സച്ചിൻ, അമൽ, അജിൻ എന്നിവരാണ് അകാരണമായി യുവാവിനെ മർദ്ദിച്ചത്.
ഇവർ മദ്യപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പമ്പിലെത്തുമ്പോൾ സേവാഭാരതിയുടെ ആംബുലൻസ് കാണുകയും തുടർന്ന് സേവാഭാരതിയുടെ പ്രവർത്തകനെ പമ്പിലിട്ട് മർദ്ദിക്കുകയുമായിരുന്നു. അതേസമയം എംജി കലോത്സവത്തിനോടനുബന്ധിച്ച് ജില്ലയിൽ വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടുകയാണ്.
കലോത്സവസമാപനദിവസമായ ഇന്ന് എബിവിപി ജില്ലാകമ്മിറ്റി അംഗമായ അമർനാഥിനെ എസ്എഫ്ഐ ജില്ലാ നേതാവ് സച്ചിൻ ആക്രമിച്ചു. എന്നാൽ സച്ചിനെതിരെ അമർനാഥ് പോലീസിൽ പരാതി നൽകി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…