കോഴിക്കോട്: സിപിഎം പ്രവർത്തകനെ വെട്ടിയ കേസിൽ എസ്എഫ്ഐ ഏരിയ കമ്മറ്റി അംഗം അറസ്റ്റിൽ. വടകര കുട്ടോത്ത് തയ്യുള്ളതിൽ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
റോഡ് നിർമാണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അക്ഷയും സംഘവും പുത്തോത്ത് സ്വദേശി ഷാജുവിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദ്ദിക്കുകയും വെട്ടുകയുമായിരുന്നു. ഷാജുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തർക്കമുണ്ടായിരുന്നു. പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായി.
തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷാജു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മെയ് 21ന് രാത്രിയാണ് ഷാജുവിന് വെട്ടേറ്റത്. മറ്റ് പ്രതികൾക്കായുള്ള വടകര പൊലീസ് തെരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…